0%

Chapter Title : കാത്തിരുന്ന രാത്രി 1 [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 164.6K

ഒരു മിനിറ്റ് നേരത്തേക്ക് അവൾ നടന്നുപോയത് മാത്രമാണ് എനിക്ക് ഓർമ്മയുണ്ടായിരുന്നത്.

ഇത്രയും കാലം ബാങ്കിലെ ആവശ്യങ്ങൾക്ക് എൻ്റെ ജൂനിയർ പിള്ളേരെ വിടാതെ, ഞാൻ തന്നെ നേരിട്ട് പോയിരുന്നെങ്കിൽ ഇവളെ എന്നും കാണാമായിരുന്നല്ലോ എന്ന് ഞാൻ വെറുതെ മോഹിച്ചുപോയി. കുറച്ച് പേപ്പറുകളും പിടിച്ച് അവൾ എൻട്രി ഗേറ്റിന് സമീപം നിൽക്കുകയായിരുന്നു. ഞങ്ങളുടെ ഒരു എച്ച്.ആർ പറയുന്നത് വളരെ ശ്രദ്ധയോടെ അവൾ കേൾക്കുന്നുണ്ടായിരുന്നു. അതേ പെൺകുട്ടി... അതേ ശാന്തമായ മുഖം. പക്ഷേ ഇത്തവണ അവൾ ജീൻസും ടീഷർട്ടും ആയിരുന്നില്ല ധരിച്ചിരുന്നത്. ഇളം നിറത്തിലുള്ള ഒരു കുർത്തിയും ഡാർക്ക് കളർ പാന്റ്സുമായിരുന്നു വേഷം. വളരെ ലളിതമായ, വൃത്തിയുള്ള ഒരു വേഷം. പക്ഷെ ആ വേഷത്തിലും അവൾ അതിസുന്ദരിയായിരുന്നു.

ഒരു സീനിയർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ, ഓഫീസിലെ മറ്റുള്ളവരുമായി സംസാരിക്കുന്നത് എനിക്ക് വളരെ സാധാരണമായ ഒരു കാര്യമായിരുന്നു. അതുകൊണ്ട് ഞാൻ കൂടുതൽ ചിന്തിക്കാൻ നിന്നില്ല. ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു.

"ഹായ്," ഞാൻ വളരെ മാന്യമായി ഒരു ചെറുചിരിയോടെ പറഞ്ഞു. "താൻ ഫിനാൻസ് ടീമിൽ നിന്നാണല്ലേ?"

അവൾ ഇത്തവണ എന്നെ നോക്കി. ഒരു നിമിഷം എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നത് പോലെ അവൾ എൻ്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. പിന്നെ അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.

"അതെ," അവൾ മൃദുവായി പറഞ്ഞു.

"ഞാൻ അർജുൻ," ഞാൻ എന്നെത്തന്നെ പരിചയപ്പെടുത്തി. "ഐടി ഡിപ്പാർട്ട്മെന്റിലാണ്. സീനിയർ അനലിസ്റ്റ്."

"ഞാൻ ഐശ്വര്യ ," അവൾ പറഞ്ഞു. "കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് – ഇൻ്റർനാഷണൽ ഫിനാൻസ് മാനേജ്‌മെൻ്റ് ടീം."

വളരെ ശാന്തമായ, എന്നാൽ നല്ല ആത്മവിശ്വാസമുള്ള

💬 Comments

View all comments