Chapter Title : കാത്തിരിപ്പ് 1 [സഞ്ജു]

മിനിചേച്ചി ഇന്ന് നേരത്തെ പോയിവന്നോ അമ്പലത്തിൽ...
മതിലിന്റെ ആരുകിൽ നിന്ന് ഗീത ചോദിച്ചു...
അത് കേട്ടാണ് മിനി ദിവാസ്വപ്നത്തിൽ നിന്നും ഉണർന്നത്...
അടുക്കളയിൽ പണികൾ തകൃതി ആണല്ലോ ചേച്ചീ... ഓ ഇന്ന് ചെക്കൻ വരുമല്ലോ അല്ലേ?
ചേച്ചിക്ക് ഇനി ആണല്ലോ ഓണം..
ഇതും പറഞ്ഞു ഗീത അവളുടെ തുണികൾ അഴയിൽ വിരിച്ചു പോയി..
ശരിയാണ് ഇനിയാണ് മിനിയുടെ ഓണം.. ഏറെ കൊതിച്ചിരുന്ന ലീവ് കിട്ടില്ല എന്നറിഞ്ഞപ്പോൾ മിനിക്ക് ഈ ഓണക്കാലം നശിച്ച ഒരു ഓർമ്മ ആകുമെന്ന് കരുതി...
എന്നാൽ ഓണം കഴിഞ്ഞു ലീവ് കിട്ടും എന്ന് കേട്ടപ്പോൾ അവൾക്ക് ഈ ഭൂമി കീഴടക്കിയ സന്തോഷമായിരുന്നു...
തന്റെ മോൻ വിഷ്ണു മൂന്ന് വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നു...
അന്ന് നേർന്ന നേർച്ചയാണ് ഗ്രുവായൂരിൽ ഒരു തുലാഭാരം...
എന്റെ കണ്ണാ... ഗുരുവായൂരപ്പാ 🙏🏻🙏🏻
കഴിഞ്ഞ ദിവസങ്ങളിൽ അവൻ ചെറിയ പാർച്ചേസ് ആയിരുന്നു... പിന്നെ കൂട്ടുകാർക്ക് കടം കൊടുത്ത ക്യാഷ് തിരിച്ചു മേടിക്കലും ആയി ഒരു ദിവസം കൂടി
വരുന്നു.. എന്നറിഞ്ഞത് മുതലുള്ള കാത്തിരിപ്പാണ്... ദിവസങ്ങൾ യുഗങ്ങളായി തോന്നിയ ദിനരാത്രങ്ങൾ ...
അടുക്കളയിലെ നാല് ചുവരുകൾക്കുള്ളിൽ അവൾ ആകെ ആസ്വസ്ഥ ആണ്.. എത്ര ഒരുക്കിയിട്ടു തൃപ്തിവരാത്ത കറികൾ... സ്വയം പിറുപിറുത്തും, ആരോടെന്നില്ലാതെ ദേഷ്യം കാട്ടിയും അവൾ എവിടെയോ കളഞ്ഞുപോയ മനസ്സിനെ പഴിച്ചും ക്ലോക്കിൽ നോക്കി ...
ഇഴുഞ്ഞു നീങ്ങുന്ന സൂചിയിലേക്ക് നോക്കുമ്പോൾ തെല്ലൊരു സങ്കടം തോന്നാത്തിരുന്നില്ല...
ഈ ജീവിതത്തിൽ അവനോളം വലുതായി തനിക്ക് വേറൊന്നുമില്ല എന്ന് അടിവരയിടുന്ന നിമിഷങ്ങൾ..
കൊച്ചിയിൽ ഉള്ള അലക്സ്മോന്റെ കയ്യിൽ കൊടുത്തുവിട്ട ടച്ച് ഫോണിന്റെ
💬 Comments
View all comments