Chapter Title : കാത്തിരിപ്പ് 1 [സഞ്ജു]
സ്ക്രീനിലേക്ക് നോക്കി അവൾ കണ്ണിലെ ഈറൻ തുടച്ചു... ഒരു മണിക്കൂർ മുൻപ് എയർപോർട്ടിൽ നിന്നും അവൻ അയച്ച ഒരു സെൽഫിയും, ഒരു കുറിപ്പും...
ആ മൂന്നു വാക്കുകൾ ഇതിനോടകം ഒരു നൂറു തവണ അവൾ വായിച്ചിട്ടുണ്ടാകും എങ്കിലും ആ മൂന്ന് വാക്കുകൾ അവളെ ആനന്തത്തിന്റെ പരക്കോടിയിൽ എത്തിക്കുന്നതായിരുന്നു..
"മിനികുട്ടിയുടെ വിച്ചു നാട്ടിലേക്ക്💋"
...............................
സന്ധ്യക്ക് നേർത്തനാളത്താൽ തിളങ്ങുന്ന നിലവിളക്കുമായി പൂജ മുറിയിൽ നിന്നും സിറ്റ്ഔട്ടിലേക്ക് നടന്ന അവളുടെ കയ്യിലെ ദീപപ്രഭയിൽ വിളങ്ങി നിൽക്കുന്ന മുഖം അവൾ ഒരു മാത്ര കണ്ടപ്പോൾ തന്നെ ഉള്ളിൽ ഒരായിരം തിരിയിട്ട നൈവിളക്ക് പോലെ ജ്വലിക്കുന്നു തന്റെ വിച്ചു...
ഉള്ളിലെ സന്തോഷം പുറത്ത് വന്നത് അയ്യോ..എന്ന സ്വരമായിട്ടായിരുന്നു .. പിന്നെയെല്ലാം ഒരു മായ ആയിരുന്നു അവൾക്ക്... വിലക്ക് നിലത്തു വെച്ചു , തന്റെ പോന്നോമനയെ വാരി പുണരുമ്പോൾ ആ നെഞ്ചിലെ സ്നേഹം ഒരു പിടച്ചിലായി...
ഒരു കരച്ചിലായി പുറത്തുവന്നു . തന്റെ ഉള്ളിലെ സങ്കടത്തിനോടുവിലുള്ള ഈ സന്തോഷത്തെ അവൾക്ക് മറച്ചുവെക്കാനായില്ല, അത് ഒരു സംഗീതം പോലെ നേർത്ത കരച്ചിലിലും അവൾക്ക് തുള്ളി ചാടാൻ തോന്നി തന്നെ പുണർന്ന വിച്ചുവിന്റെ കൈകൾ ഇല്ലായികുന്നെങ്കിൽ അവൾ ആ വീടിന്റെ അകത്തളത്തിൽ ആഹ്ലാദ നൃത്തം ചവിട്ടിയേനെ.
അമ്മയെ കൂട്ടി അകത്തു കയറിയ അവൻ അമ്മയെ സെറ്റിയിൽ ഇരുത്തി ആദ്യം ആ മടിയിൽ തലവെച്ചു കിടന്നു... നീണ്ട മൂന്ന് വർഷത്തെ മരുഭൂമി വാസത്തിനു ശേഷം കിട്ടുന്ന ആദ്യ ആശ്വാസം...
ഈ മടിയിൽ തലവെച്ചു കിടക്കുമ്പോൾ അമ്മയുടെ വിരലിന്റെ തലോടൽ ആ മുടിയിഴയിൽ ഏൽക്കുമ്പോൾ... അതാണ് അവന് തന്റെ യാഥനകളും,വേദനയും
💬 Comments
View all comments