Chapter Title : കാത്തിരിപ്പിന്റെ സുഖം 4 [malayali]
അമ്മ : പറയത്തില്ല.... അവൻ ആരോടും പറയത്തില്ല...അവനെ ഒരു മലയാളി മാഷ് ആരുന്നു പഠിപ്പിച്ചിരുന്നേ. പുള്ളിയെ അവനു വല്യ കാര്യം ആയിരുന്നു. അവൻ ബ്ലാക്ക് ബെൽറ്റ് ആയപ്പോൾ ഒരു ആക്‌സിഡന്റിൽ പുള്ളി മരിച്ചു പോയി. പിന്നെ അവന്റെ അപ്പൻ കൊറേ പറഞ്ഞതാ വീണ്ടും പഠിക്കാൻ പോവാൻ. പക്ഷെ അവൻ ഇനിയും കരാട്ടെ ഇല്ലാബന്ന് പറഞ്ഞു നിർത്തി. അവന്റെ മാഷ് അവനു കൊടുത്ത ഒരു ഉപദേശം ഉണ്ട്....' ഒരാളുടെയും മുന്നിൽ ആളാവാൻ ഫൈറ്റ് ചെയ്യരുത് സ്വയരക്ഷക്കോ അല്ലെങ്കിൽ മറ്റുള്ളവരെ രക്ഷിക്കാനോ മാത്രമേ ഫൈറ്റ് ചെയ്യാവു '.... ഈ കാര്യം ഇവന്റെ മനസ്സിൽ നിന്ന് പോയില്ല. അതുകൊണ്ട് തന്നെ അവൻ ആരോടും പറയത്തില്ല.
അഭി : അപ്പൊ ആന്റി.. അവൻ ഫൈറ്റ് ചെയ്തിട്ടുണ്ടോ??
അമ്മ :ഫൈറ്റ് ചെയ്തിട്ടോണ്ടോ എന്നോ...വല്യ വല്യ ടൂർണമെന്റ് ഒകെ പോകുവാരുന്നു...അതും അവന്റെ രണ്ട് ഇരട്ടി വലിപ്പം ഉള്ളവരുടെ കൂടെ അടി ഉണ്ടാക്കാൻ...
ദേവ : അതെന്താ ആന്റി.... അത്രെയും വലിപ്പം ഉള്ളവരുടെ കൂടെ അടി ഉണ്ടാക്കുന്നെ... അവനു വട്ട് ആണോ
അമ്മ : ആദ്യം എനിക്കും തോന്നി.. അവനു വട്ട് ആണെന്ന്.. പിന്നെയാ അവന്റെ പ്രശ്നം മനസ്സിലായെ... അവനു ചെറുപ്പം മുതൽ ഒരു പ്രശ്നം ഉണ്ട്... അവനു പ്രായത്തിനു അനുസരിച് ഉണ്ടാകേണ്ടതിനേക്കാൾ weight കൂടുതലാ. പക്ഷെ അത് ശരീരത്തിൽ കാണിക്കത്തില്ല. സാധാരണ കുട്ടികൾക്കു 3kg തൂക്കം വരുന്ന പ്രായത്തിൽ അവനു 7kg ഉണ്ടായിരുന്നു. ഈ ടൂർണമെന്റിൽ ഒക്കെ പ്രായം അല്ല നോക്കുന്നെ.. തൂക്കം ആണ് നോക്കുന്നെ... ആ തൂക്കത്തിന് അനുസരിച്ചുള്ള എതിരാളികളെ ആണ് തിരഞ്ഞെടുക്കുന്നെ. പക്ഷെ
💬 Comments
View all comments