Chapter Title : കാത്തിരിപ്പിന്റെ സുഖം 4 [malayali]
അവൻ നല്ല ഇടി ആരുന്നു കേട്ടോ...അവന്റെ മമ്മി എപ്പോളും പറയും അവന്റെ ഫൈറ്റ് കാണാൻ പോകാൻ അവൾക് പേടി ആണെന്ന്. അവിടുന്ന് ഇഷ്ടം പോലെ ട്രോഫിയും കിട്ടിയിട്ടുണ്ട്... നിങ്ങൾക്ക് കാണണോ
ഇതും പറഞ്ഞു അവൻ അവന്റെ അമ്മ അവരെ എല്ലാം കാണിച്ച കൊടുത്തു. ഇത് കേട്ട് അവർ ശെരിക്കും അമ്പരന്നു. അപ്പോൾ ആണ് അലക്സ് അവരുടെ അടുത്തേക്ക് വരുന്നത്.
അലക്സ് : എന്താ അമ്മയും മക്കളും കൂടി വല്യ ചർച്ച.....
അമ്മ : ഒന്നും ഇല്ലെടാ... നിന്റെ പഴയ കരാട്ടെ ട്രോഫി ഒക്കെ കാണിക്കുവാരുന്നു.
പെട്ടെന്ന് അവൻ അത് കേട്ടപ്പോൾ ഞെട്ടി. കാരണം അവൻ അത് അവരോട് പറഞ്ഞിട്ടില്ലാരുന്നു. അവരിൽ നിന്ന് നല്ല ചീത്ത കേക്കും എന്ന് അവനു മനസ്സലായി. അവൻ അവിടുന്ന് നൈസ് ആയി മുങ്ങാൻ നോക്കി. പക്ഷെ ദേവ അവനെ പൊക്കി....ഒരു ചമ്മിയ മുഖത്തോടെ അവൻ അവരെ നോക്കി...
ദേവ : എന്താടാ... നീ വല്യ മൈക്ക് റ്റൈസൺ ആണെന്ന് കേട്ടെല്ലോ.. എന്നെ ഇടിക്കെണോ...
അലക്സ് : ഈൗ
അഭി : എന്നാ നല്ല ഇളി... ഇതിന് മാത്രം ഒരു കുറവും ഇല്ല..... നിനക്ക് എന്നാടാ ഇതൊക്കെ ഞങ്ങളോട് പറഞ്ഞാൽ.. നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ലല്ലോ
അലക്സ് : അതൊക്ക ഞാൻ വിട്ടതാടാ... അതൊന്നും ഓർക്കാറ് പോലും ഇല്ല
ദേവ : ഈ പ്രാവിശ്യം ക്ഷമിക്കുന്നു.. ഇനിയും ഇതുപോലെ എന്തെങ്കിലും വന്നാൽ.... കൊല്ലും ഞാൻ... അറിയാലോ എന്നെ
അലക്സ് : ഉത്തരവ് പോലെ....
അങ്ങനെ അവൻ സ്കൂളിൽ രാജാവ് പോലെ തന്നെ പോയി.
💬 Comments
View all comments