Chapter Title : കാത്തിരിപ്പിന്റെ സുഖം 5 [malayali]
ഉണ്ടായിരുന്ന... ഇത് മനസ്സിൽ കണ്ടു എന്നാ പോലെ
സീനിയർ 2 : ആരൊക്കെ ഉണ്ടെടി നിന്റെ വീട്ടിൽ
ദൈവ ദൂതനെ നോക്കുന്ന പോലെ അലക്സ് ആ ചേട്ടനെ നോക്കി
പെൺകുട്ടി : ഞാനും അച്ഛനും അമ്മയും അമ്മച്ചിയും
അത് കേട്ടപ്പോൾ അവന്റെ സകല പ്രതീക്ഷയും പോയി.
സീനിയർ 3 : ഏതാ ഡിപ്പാർട്മെന്റ്
പെൺകുട്ടി : എലെക്ട്രിക്കൽ
സീനിയർ 2 : ആഹാ...നാലും ഒരേ ഡിപ്പാർട്മെന്റ് ആണെല്ലോ.. ഒരുമിച്ച് പൊക്കോ... ഫസ്റ്റ് ഫ്ലോർ ആണ് ക്ലാസ്.
അഭി : താങ്ക്സ് ചേട്ടാ.
ഇതും പറഞ്ഞു അവർ നാല് പേരും നടന്നു. പോകുന്ന വഴിയിൽ അഭിയും ദേവയും അവളെ പരിചയപ്പെടാൻ ശ്രേമിച്ചു.
ദേവ : ഞാൻ ദേവലക്ഷ്മി.. എല്ലാരും ദേവ എന്ന് വിളിക്കും
അഭി : ഞാൻ അഭിനവ്.. എല്ലാരും അഭി എന്ന് വിളിക്കും.... പിന്നെ ഇത് അലക്സ്.... ഇവനെ എല്ലാരും അലക്സ് എന്ന് തന്നെയാ വിളിക്കുന്നെ... ആരോ കൊറച്ചു കേറി മാത്രം അലെക്സി എന്ന് വിളിക്കും.
ആ പേര് കേട്ടപ്പോൾ മധുവിന്റെ കണ്ണ് വിടർന്നു. പക്ഷെ പ്രതീക്ഷ നഷ്ടം ആയി ഇരിക്കുന്ന 3 പേർക്കും അതൊന്നും ശ്രെദ്ധിക്കാൻ പറ്റിയില്ല. പ്രേത്യേകിച്ചു അലക്സ്.. അവളെ ശ്രെദ്ധിക്കുക കൂടെ ചെയ്തില്ല.
മധു : എങ്കിൽ ഞാനും അലെക്സി എന്ന് വിളിച്ചോട്ടെ....
അലക്സ് : വേണ്ട... എനിക്ക് അത് ഇഷ്ടം അല്ല.
ഇതും പറഞ്ഞു അവൻ അവിടുന്നു മാറി. പെട്ടെന്ന് കേട്ടപ്പോൾ മധുവിന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷെ അവർ അത് കാണാതെ അവൾ മറച്ചു.
ദേവ : മധുവിന് ഒന്നും തോന്നരുത്..
💬 Comments
View all comments