Chapter Title : കാത്തിരിപ്പിന്റെ സുഖം 5 [malayali]
: അമ്മ എന്ന് പറയുമ്പോൾ സ്വന്തം അമ്മ ആണോ..
മധു ശെരിക്കും ഞെട്ടി.... അവൾ സത്യം പറയാൻ തീരുമാനിച്ചു
മധു : അല്ലേടി, എന്റെ അമ്മ മരിച്ചു... അച്ഛൻ വേറെ ഒരു സ്ത്രീയെ കല്യാണം കഴിച്ചു.... പക്ഷെ നിനക്ക് ഇതൊക്കെ....
ദേവ : ആയിട്ടില്ല.... നിനക്ക് ദുബായിൽ അലക്സ് എന്ന് പേരിൽ കൂട്ടുകാർ ആരേലും ഉണ്ടായിരുന്നോ...
മധു : ഉണ്ടായിരുന്നോ എന്നോ... എനിക്ക് ആകെ അവനെ ഉള്ളാരുന്നു... ഒരു പ്രാവിശ്യം നാട്ടിൽ പോകുവാ എന്ന് പറഞ്ഞു പോയത്... പിന്നെ അവൻ വന്നില്ല..... അതിന് ശേഷം ഇതുവരെ എനിക്ക് കൂട്ടുകാരെ ഉണ്ടായിട്ട് ഇല്ല... നീ ഇതൊക്കെ എന്താ ചോദിക്കുന്നേ...
ഇത് കേട്ട ദേവക്ക് മനസ്സിലായി അവൾ തന്നെ ആണ് എന്ന്.. ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അപ്പോൾ അവൾക്..... അന്നേരം തന്നേ മധുവിനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു... എന്നിട്ടു അവിടെ കിടന്ന് തുള്ളി ചാടി....ഇതെന്തു കൂത്തു എന്ന് രീതിയിൽ മധു ഇവളെ നോക്കി കൊണ്ട് ഇരുന്നു
മധു : എന്നാടി ഈ കാണിക്കുന്നേ... കാര്യം പറ....
ദേവ : എടി പെണ്ണെ.. നിനക്ക് വേണ്ടി ആണ് ആ പൊട്ടൻ വർഷങ്ങൾ ആയി കാത്തിരിക്കുന്നെ
മധു : എനിക്ക് വേണ്ടിയോ... എന്തിന്
ദേവ : എടി പൊട്ടി... നീ ഇപ്പോൾ പറഞ്ഞ അലക്സ് ഇല്ലേ.. അത് അവൻ ആണ്.... അന്ന് നിന്റെ എടുത്തു നിന്ന് പോയതിന് ശേഷം അവൻ മാറി....
ഇതും പറഞ്ഞു ദേവ അവളോട് ആ സകല കഥകളും പറഞ്ഞു. എല്ലാം കേട്ട മധുവിന് ഒരുപാട് സന്തോഷം
💬 Comments
View all comments