കാത്തിരിപ്പിന്റെ സുഖം 7 [malayali]
കഴിഞ്ഞ പാർട്ട് എല്ലാർക്കും ഇഷ്ടം ആയി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഇത് ഈ കഥയുടെ അവസാന പാർട്ട് ആണ്.
അപ്പോൾ തുടരാം അല്ലെ...
കാത്തിരിപ്പിന്റെ സുഖം 7
Kaathirippinte Sukham Part 7 | Author : malayali
[ Previous Part ]
അങ്ങനെ അവരുടെ പ്രണയം നല്ല രീതിയിൽ മുന്നോട്ടു പോയി. അങ്ങനെ അവർക്ക് 1 ആഴ്ചത്തേക്ക് സേം അവധി ലഭിച്ചു. അപ്പോൾ അവർ 3 പേരും നാട്ടിൽ പോകുവാൻ തീരുമാനിച്ചു.
അഭി : മറ്റെന്നാൾ മുതൽ അവധു അല്ലെ. അപ്പൊ നമുക്ക് നാളെ വീട്ടിൽ തിരിക്കാം
ദേവ : നീ വീട്ടിൽ പോകുന്നില്ലേ മധു?
മധു : ഇല്ലെടി, അവിടുത്തെ കാര്യം നിനക്ക് അറിയാലോ... ഞാൻ ഈ ഹോസ്റ്റലിൽ കഴിഞ്ഞോളാം......
ദേവ : ഒറ്റക്കോ.... എല്ലാരും പോകും..... നീ ഒറ്റക്ക് നിക്കേണ്ട.... വീട്ടിൽ പോ.. അവൻ കേക്കേണ്ട കേട്ടോ.....
മധു : അത് സാരമില്ല... നിങ്ങൾ ആയിട്ട് അലെക്സിയോട് പറയാതെ ഇരുന്നാൽ മതി....
ഇത് കേട്ടോണ്ട് ആണ് അലക്സ് അങ്ങലോട്ട് വരുന്നേ...
അലക്സ് : എന്താണ് എന്നോട് പറയേണ്ടത്തെ....
മധു : ഒന്നുമില്ല
അലക്സ് : നീ പറ ദേവ.....
ദേവ : എടാ.... ഇവൾ ഹോസ്റ്റലിൽ ഒറ്റക്ക് നിക്കാൻ പോകുവാ എന്ന്.... വീട്ടിൽ പോകുന്നില്ല എന്ന്....
അലക്സ് : ആര് പറഞ്ഞു ഇവൾ പോകുന്നില്ല എന്ന്... നാളെ ഞാനാ ഇവളെ കൊണ്ട് പോകുന്നെ വീട്ടിലോട്ട്
മധു : വേണ്ട അലെക്സി... പ്ലീസ്..... എനിക്ക് വയ്യ വഴക്ക് കേക്കാൻ
അലക്സ് : ആരുടെ വഴക്ക്.... എന്റെ വീട്ടിൽ നിന്നെ ആര് വഴക്ക് പറയാനാ
അപ്പൊ 3 പേരും ഞെട്ടി
എല്ലാരും : നിന്റെ വീട്ടിലോ.........
അലക്സ് : അതെ... എന്റെ വീട്ടിൽ... എന്താ പ്രശ്നം... നാളെ ഇവളും ഉണ്ടാകും നമ്മുടെ കൂടെ.......
അഭി, ദേവ : അത് പൊളിക്കും
മധു : അത് വേണ്ട... ഞാൻ ഇല്ല
💬 Comments
View all comments