0%

Chapter Title : കാട്ടിലെ പെൺകുട്ടി 2 [അമ്മു]

Author : Kambikathakal Read All Parts 322

മന്ത്രിച്ചു "നീ എന്റേതാണ് എന്റേത് മാത്രം. വേറെ എന്ത് വന്നാലും ഞാൻ ആർക്കും നിന്നെ വിട്ടു കൊടുക്കില്യ." അങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ഒരു വഴി തെളിഞ്ഞു വന്നത്. ചെമ്പകത്തിന്റെ അടുത്ത് ആരെയും കാണാനില്ല്യ. എല്ലാവരും അവരവരുടെ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. ഫ്രണ്ട്‌സ് നല്ല ഉറക്കത്തിലും. ഇപ്പൊ അവളോട് എന്റെ പ്രണയം പറയാൻ പറ്റിയ അവസരമാണ്. എന്റെ പ്രണയം ഇപ്പോൾ തന്നെ പറയുന്നതാണ് നല്ലതെന്നു എനിക്ക് തോന്നി. ഞാൻ അവളുടെ അടുത്തേക് പോയി. അവളെ ബുദ്ധിമുട്ടിക്കാതെ പുറകിൽ പോയി നിന്നു.അവൾ തൊഴുതു തിരിഞ്ഞതും എന്നെ കണ്ടതും പെട്ടന് അവൾ ഞെട്ടി. അവൾ ചോദിച്ചു

" എന്താ മിണ്ടാതെ എന്റെ പിറകിൽ വന്നു നിൽക്കുന്നത്. ഒന്ന് വിളിക്കായിരുന്നില്ലേ. ഞാൻ പെട്ടന്ന് പേടിച്ചു പോയി. "

ഞാൻ : ചെമ്പകം തൊഴുന്ന കാരണം ഞാൻ ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി. അതാണ് വിളിക്കാതിരുന്നത്. എന്നും ഈ നേരത്താണോ തൊഴുന്നത്.

ചെമ്പകം : അതെ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ മനസിന്‌ നല്ല സുഖമാ. നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ ഒകെ നടക്കും. എനിക്ക് ഇത്രയും പഠിക്കാൻ കഴിഞ്ഞതും എനിക്ക് നാടും നഗരവും കാണാൻ പറ്റിയതും മാനുഷരായി ഇടപഴുകാൻ കഴിഞ്ഞതും ഈ ദൈവത്തിന്റെ വരമാണ്.നല്ല ശക്തിയുള്ള ദൈവമാണ്. കിരണിന് വല്ല ആഗ്രഹവും ഉണ്ടെങ്കിൽ ഇവിടെ പ്രാർത്ഥിച്ചോളു. ഏതു ആഗ്രഹവും സാതിപ്പിച്ചു തരും.

കിരൺ മനസ്സിൽ ഇങ്ങനെ പറഞ്ഞു "എനിക്ക് പറയാനുള്ളത് ദൈവത്തിന്റെ മുന്നിൽ അല്ല നിന്റെ മുന്നിൽ ആണ് ".എന്നിട്ട് ഞാൻ തുടർന്നു,

എനിക്ക് കുട്ടിയോട്  ഒരു കാര്യം പറയാനുണ്ട്.

ചെമ്പകം : എന്താ??  ആാാ മനസിലായി 

💬 Comments

View all comments