Chapter Title : കാട്ടിലെ പെൺകുട്ടി 2 [അമ്മു]
ചെമ്പകത്തോട് പറയാൻ പറ്റാത്ത വിഷമത്തിൽ കുളിക്കാൻ പോകുന്ന വഴിയിൽ തന്നെ കൂട്ടുകാരെ മുഴുവൻ ഞാൻ മനസ്സിൽ ഇങ്ങനെ പ്രാകി "കാലന്മാർ കളിക്കാൻ വേണ്ടി എത്ര വിളിച്ചാലും വരാത്തവർ കറക്റ്റ് സമയത്തു വന്നിരിക്കുന്നു. ഇനി എന്റെ പ്രണയം എങ്ങനെ പറയും? "
ആ വിഷമത്തിൽ നടന്നു പുഴ കടവിൽ എത്തിയത് ഞാൻ അറിഞ്ഞില്ല്യ. എങ്ങനെ അവളോട് കാര്യങ്ങൾ ധരിപ്പിക്കാം എന്നാലോചിച്ചിട്ടായിരുന്നു നടന്നിരുന്നത്. എന്റെ കസിൻ ജിഷ്ണു എന്നെ വിളിച്ചപ്പോഴാണ് ഞാൻ സോബോധത്തിലേക് വന്നത്.ജിഷ്ണു ചോദിച്ചു "നീ എന്താടാ ആലോചിക്കുന്നത്? "
ഞാൻ : ഇല്ല്യ ഞാൻ ഒന്നും ആലോചിക്കുന്നില്യ.
ജിഷ്ണു : നീ എന്റെ അടുത്ത് കള്ളം പറയണ്ട. ഞാൻ ഇപ്പോഴൊന്നുമല്ലല്ലോ നിന്നെ കണ്ടുതുടങ്ങിയത്.
ഞാൻ : ഇനി ഞാൻ മറച്ചു വയ്ക്കുന്നില്യ. എനിക്ക് ഒരു കാര്യം പറയാന്നുണ്ട്. അതു നിങ്ങളോട് പറയണോ വേണ്ടയോ എന്നാലോചിക്കുകയാണ്.
ഞങളുടെ വർത്തമാനം കേട്ടു നീരജും അഭിനന്ദുവും കൃഷ്‌ദേവും ഞങളുടെ അടുത്തേക് വന്നു. "എന്താ ഞങ്ങൾ അറിയാതെ ഒരു പ്ലാൻ" കൃഷ്‌ണദേവ് ചോദിച്ചു.
ജിഷ്ണു : പ്ലാൻ ഒന്നുമല്ല.ഇവൻ നമ്മളിൽ നിന്നും എന്തോ മറയ്ക്കുന്നുണ്ട്. ഞാൻ പലവട്ടം ചോദിച്ചിട്ടും ഇവൻ ഒന്നും മിണ്ടുന്നില്ല. ഞാനറിയാതെ ഒരു രഹസ്യവും ഇതു വരെ ഇവന്റെ മനസ്സിൽ ഉണ്ടായിട്ടില്യ. ഇതിപ്പോ 2 ദിവസമായി ഇവന്റെ മുഖഭാവത്തിൽ എന്തോ മാറ്റം. ഞാനതു ശ്രദ്ധിക്കുനുണ്ടായിരുന്നു.
അവർ പലവട്ടം ചോദിച്ചു എന്താ കാര്യമെന്നു.അവസാനം ഞാൻ അവരോട് പറഞ്ഞു "എനിക്ക് ചെമ്പകത്തിനെ ഇഷ്ടമാണ്. എനിക്ക് അവളെ വിവാഹം ചെയ്ത കൊള്ളാമെന്നുണ്ട്. പക്ഷെ അവളോട് എന്റെ പ്രണയം പറയാൻ പേടിയാണ്. നേരത്തെ ഞാൻ പറയാൻ
💬 Comments
View all comments