0%

Chapter Title : കാട്ടിലെ പെൺകുട്ടി 3 [അമ്മു]

Author : Kambikathakal Read All Parts 218

കാട്ടിലെ പെൺകുട്ടി 3

Kaattile Penkutty Part 3 | Author : Ammu | Previous Part

ഇതു എന്റെ ആദ്യത്തെ ചെറിയ പ്രണയകഥയാണ്. കഥയുടെ കഴിഞ്ഞ 2 ഭാഗത്തിനും നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദിയുണ്ട്. ഈ അവസാന ഭാഗത്തിനും നിങ്ങൾ വലിയ സപ്പോർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ തുടങ്ങട്ടെ........

ജിഷ്ണുവും നീരജും ചെമ്പകത്തിന്റെ അടുത്ത് എത്തി.അവരെ കണ്ടതും ചെമ്പകം ചോദിച്ചു "നിങ്ങൾ എന്താ ഇവിടെ? മറ്റുള്ളവർ എവിടെ? ജിഷ്ണു തുടർന്നു, "ഞങ്ങൾക്ക് നിന്നോട് മാത്രമായി ഒരു കാര്യം പറയാനുണ്ട്. അതാണ് ഞങ്ങൾ മാത്രമായി വന്നത്. പക്ഷെ  ഞങ്ങൾക്ക് പറയാനുള്ളത് കേട്ടുകഴിഞ്ഞിട്ടേ നീ തിരിച്ചു മറുപടി പറയാകൂ. അതു "അല്ല" എന്നായാലും "അതെ" എന്നായാലും."

ചെമ്പകം : അതെന്താ എന്നോട് മാത്രമായി പറയാനുള്ളത്. അത്ര സ്വകാര്യമായ കാര്യമാണോ?

ജിഷ്ണു : അതെ.കിരൺ എന്റെ കസിൻ ആണ്. അതുനു പുറമെ അവനു കുട്ടിയെ  ഒരുപാടു ഇഷ്ടമാണ്. ആ ഇഷ്ടം പറയാൻ അവൻ പല തവണ തന്റെ അടുത്ത് വന്നതാണ്. പക്ഷെ നിന്റെ മുന്നിൽ എത്തുമ്പോൾ അവനു ഒരു പേടി. നീ എങ്ങനെ പ്രതികരിക്കും എന്നു അവനറിയില്ല്യല്ലോ. അതാണ് അകാര്യം പറയാൻ ഞങ്ങൾ തന്നെ വന്നത്.

ചെമ്പകം : ക്ഷമിക്കണം എനിക്ക് അവനെ സ്നേഹിക്കാൻ കഴിയില്ല്യ. കാരണം എനിക്ക് ഈ കാടും വീടും വിട്ടു പുറത്തു പോകാൻ കഴിയില്ല്യ. എനിക്ക് പഠിക്കാൻ ആഗ്രഹം ഉള്ളത്കൊണ്ടാണ് ഞാൻ ഇത്രയും നാളും ഇവിടം വിട്ടു പിരിഞ്ഞു നിന്നത്. ഇനി എനിക്ക് എന്റെ വീട്ടുകാരെ വിഷമിപ്പിക്കാൻ കഴിയില്ല. എന്റെ അച്ഛൻ ആരെ ചൂണ്ടി

💬 Comments

View all comments