0%

Chapter Title : കാട്ടിലെ പെൺകുട്ടി 3 [അമ്മു]

Author : Kambikathakal Read All Parts 86

കല്യാണം കഴിച്ചവരാണ്. എനിക്കറിയാം സ്നേഹത്തിന്റെ വില.അതുകൊണ്ട് നീ ഒരു പെൺകുട്ടിയെ സ്നേഹിച്ചു കൊണ്ടുവന്നാലും ഞങ്ങൾ അംഗീകരിക്കും.അതു ആരായാലും. എനിക്ക് വേണ്ടത് നല്ലൊരു മരുമകളെയാ.

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കിരണിന് സന്തോഷമായി. എല്ലാ കാര്യങ്ങളും ശരിയായതിനു ശേഷം കിരൺ കൂട്ടുകാരെയും കസിൻ ജിഷ്ണുവിനെയും വിളിച്ചു തന്റെയും ചെമ്പകത്തിന്റെയും വിവാഹം ശരിയായ കാര്യം വിളിച്ചു പറഞ്ഞു. എന്നിട്ട് അവർക്കു വേണ്ടി ഒരു പാർട്ടി തയ്യാറാക്കി. അങ്ങനെ കസിൻ ജിഷ്ണുവും അമ്മയും ഞാനും കൂടി ചെമ്പകത്തിന്റെ വീട്ടിലേക്കു നാട്ടുനടപ്പനുസരിച്ചു കല്യാണം ആലോചിച്ചു ചെന്നു. ഞങ്ങളെ കണ്ടതും ചെമ്പകം ഞങ്ങളുടെ അടുത്തേക് ഓടിവന്നു. അവൾക് അമ്മയെ പെട്ടന് മനസിലായി. അവൾ അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു എന്നിട്ട് വീട്ടിലേക്കു ക്ഷണിച്ചു. മൂപ്പൻ അവരുടെ അടുത്തേക്ക് വന്നു.

മൂപ്പൻ : വരൂ വരൂ ഇരിക്കു. എന്താ കിരണേ ഇവിടുന്നു പോയിട്ട് പിന്നെ ഈ വഴി ഒന്നും കണ്ടില്ല്യല്ലോ.

കിരൺ : ഞാൻഇവിടെ വരുന്നതിനു മുന്നേ ഒരു കമ്പനിയിൽ ജോലി കാര്യത്തിനായി പോയിരുന്നു.ഇവിടുന്നു പോയി വീട്ടിൽ കയറിയതും അമ്മ ആ വലിയ കമ്പനിയിൽ ജോലി കിട്ടിയ കാര്യം പറഞ്ഞു. അവിടെ വേഗം ജോലിയിൽ കയറിനുള്ള കാര്യങ്ങൾ റെഡി ആകാനും ജോലികു കയറിയതും ഞാൻ എല്ലാ കാര്യങ്ങളും മറന്നു അതാണ് വരാൻ കഴിയാഞ്ഞത്.

അമ്മ : ഇവൾ വീട്ടിൽ വന്നപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നില്യ.അതുകൊണ്ടു ഞാൻ മോളെ ശരിക്കും കണ്ടില്ല്യ മോളു ഇങ്ങു വന്നേ എന്താ മോളുടെ പേര്?

"ചെമ്പകം "

അമ്മ : എനിക്ക് മോളെ വലിയ ഇഷ്ടമായി.ഞാൻ മോളെ എന്റെ മരുമകളായി തീരുമാനിച്ചു കഴിഞ്ഞു.ഞാൻ എന്റെ മോനു വേണ്ടി ഇവളെ ചോദിക്കാനാണ് വന്നത്. എന്റെ മോനു ഇവളെ വിവാഹം ചെയ്തു കൊടുക്കുമോ?

മൂപ്പൻ : അതെന്താ അങ്ങനെ പറഞ്ഞത്. കിരണിനെ എനിക്ക് വലിയ ഇഷ്ടമാ.എനിക്ക് ഇവളെ അവനു കൊടുക്കാൻ വേണ്ടിയാണു നിങ്ങളെ വിളിച്ചുകൊണ്ട് വരാൻ ഞാൻ ചെമ്പകത്തെ നിങ്ങളുടെ അടുത്തേക്ക് വിട്ടത്.

അങ്ങനെമൂപ്പനും അമ്മയും കൂടി കിരണിന്റെയും ചെമ്പകത്തിന്റെയും കല്യാണം ഉറപ്പിച്ചു. കല്യാണത്തിന്റെ ഇടയിലുള്ള ദിവസങ്ങൾ ഒരു ഇണകുരുവികളെപോലെ കാടും മലയും നഗരവും എല്ലാം പ്രണയിച്ചു നടന്നു. അവരുടെ സ്നേഹം കണ്ടു മരങ്ങളും പുഴകളുമെല്ലാം നാണംകൊണ്ട് കാണുകളടച്ചു. അവർ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും ആയി നടന്നു. കിരൺ ഇടക്കിടെ ചെമ്പകത്തെ കാണാൻ വേണ്ടി കാട്ടിലേക് വരവായി. കുറച്ചു നാളുകൾക്കു ശേഷം അവർ വിവാഹിതരായി.

ശുഭം........

---------------------------------------------------------

💬 Comments

View all comments