Chapter Title : കലി [Amal Srk]
ഞാൻ കൊടുക്കാം.. "
" അതൊന്നും വേണ്ട ചേട്ടാ… സിദ്ധു ഇപ്പൊ കശുമായി വരുമല്ലോ…"
" എന്നാലും എന്റെ ഒരു സമാധാനത്തിന്.. "
" വേണ്ട ചേട്ടാ.. കുഴപ്പമില്ല. "
" കൊച്ചിന് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടല്ലേ..? "
" ഇല്ല ചേട്ടാ…"
" ഉറപ്പാണോ..? " ചക്കര വീണ്ടും ചോദിച്ചു.
" ഉറപ്പായും ചേട്ടാ…" അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
" ഇപ്പൊ എനിക്ക് വിശ്വാസമായി.. " അയാളും കൂടെ ചിരിച്ചു.
" അല്ല.. എന്താ പേര്..? " ചക്കര ചോദിച്ചു.
" അഞ്ജലി.. "
" ഞാൻ ചക്കര…"
പേര് കേട്ട് അഞ്ജലി ചെറുതായി ചിരിച്ചു.
" എന്തേ…എന്റെ പേര് ഇഷ്ടപെട്ടില്ലേ..? "
" ഇഷ്ടപ്പെട്ടു.. Nice Name " അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു.
" പിന്നെ എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ..? "
" ഇങ്ങനുള്ള പേരൊക്കെ ആളുകൾക്ക് ഇടുമോന്ന് ഞാൻ കരുതിയില്ല…"
" നാട്ടിൻ പുറത്തൊക്കെ ഈ വക പേര് സാധാരണയാ…അഞ്ജലി സിറ്റീല് ജനിച്ചു വളർന്നത് കൊണ്ട് കേൾക്കാഞ്ഞതാവും. "
" ശെരിയാ അതാവും.. " അഞ്ജലി മൂളി.
" ഞാൻ ഒരു കാര്യം ചോദിച്ചാൽ അഞ്ജലിക്ക് ഒന്നും തോന്നരുത്.. " അയാൾ പരുങ്ങിക്കൊണ്ട് പറഞ്ഞു.
" എന്ത് കാര്യം..? "
" വേറൊന്നുമല്ല നിങ്ങളുടെ കുടുംബ കാര്യമാണ്.. "
" എന്താ അറിയേണ്ടത്..? " അഞ്ജലി സംശയത്തോടെ ചോദിച്ചു.
" താനും ഹസ്സും തമ്മിൽ അത്ര നല്ല സ്വരത്തിലല്ല അല്ലേ..? " അയാൾ തല താഴ്ത്തി ചോദിച്ചു.
" എന്താ അങ്ങനെ ചോദിക്കാൻ കാരണം..? "
" അല്ല.. നിങ്ങടെ രണ്ട് പേരുടെയും പെരുമാറ്റം കണ്ടാൽ പുറത്ത് നിന്ന് നോക്കുന്ന ഒരാൾക്ക് അങ്ങനെയേ തോന്നു. "
അത് കേട്ട് അഞ്ജലി ഒന്നും മിണ്ടിയില്ല.
" പുള്ളിക്കാരൻ ഭയങ്കരം കലിപ്പാണല്ലേ..? "
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അഞ്ജലി പറഞ്ഞു " സിദ്ധുവിന്റെ കലിപ്പൻ സ്വഭാവം എനിക്ക് ഇഷ്ടമൊക്കെ തന്നെയാണ്. പക്ഷെ അത് മാത്രം ആയാൽ പോരല്ലോ… അവൻ പല കാര്യത്തിലും വളരെ
💬 Comments
View all comments