Chapter Title : കലി [Amal Srk]
മുഴുവൻ കാശ് വച്ചിട്ട് പോയാൽ മതി."
" ഇല്ലെങ്കിൽ..? " സിദ്ധു ദേഷ്യത്തോടെ ചോദിച്ചു.
" കാശ് തരാതെ സാറിവിടുന്ന് പോകാൻ കുറച്ച് ബുദ്ധിമുട്ടും. " ജോൺ ഭീഷണി മുഴക്കി.
ഉടനെ തന്നെ അവിടെ ഉള്ള ഗുണ്ടകളൊക്കെ സിദ്ധുവിന്റെയും, അഞ്ജലിയുടെയും ചുറ്റും കൂടി. ഇത് കണ്ട് ഇരുവരും പേടിച്ചു. അഞ്ജലി പേടിച്ച് സിദ്ധുവിന്റെ പിന്നിൽ നിന്നു.
" സാറെ… ഞങ്ങള് പ്രശ്നത്തിനൊന്നും ഇല്ല. സാറ് വേഗം ATMൽ പോയി കാശ് എടുത്തോണ്ട് വാ… ദേ സാറിന്റെ ഭാര്യ പേടിച്ചിരിക്കുവാ.. " ജോൺ അഞ്ജലിയെ നോക്കി പറഞ്ഞു.
" ഇവിടെ അടുത്ത് ATM ഉണ്ടോ..? " സിദ്ധു അവരോട് ചോദിച്ചു.
" നേരെ ഒരു 12 കിലോമീറ്റർ അപ്പുറം ഒരു എടിഎം ഉണ്ട്." ചക്കരയാണ് മറുപടി നൽകിയത്.
" ഇനി അധികം താമസിപ്പിക്കേണ്ട സാർ വേഗം ചെന്ന് കാശ് എടുത്തിട്ട് വാ " ജോൺ പറഞ്ഞു.
സിദ്ധു ഉടനെ അഞ്ജലിയെയും കൂട്ടി കാറിൻറെ അടുത്തേക്ക് നടന്നു.
" സാറേ, ഒന്ന് നിന്നെ." ജോൺ പിന്നിൽ നിന്ന് വിളിച്ചു.
എന്താ എന്ന അർത്ഥത്തിൽ സിദ്ധു തിരിഞ്ഞു നോക്കി.
" സാറും,സാറിന്റെ ഭാര്യയും ഇപ്പൊ പോയ പിന്നെ കാശുമായി തിരിച്ചുവരുമെന്ന് എന്താ ഇത്ര ഉറപ്പ് ? " ജോൺ സംശയം ഉന്നയിച്ചു.
" അത് ശെരിയാ… അവന്റെ മുഖം കണ്ടാൽ അറിയാം കാശ് തരാതെ മുങ്ങാനുള്ള പരിപാടിയാണെന്ന്.. " ചക്കര സിദ്ധുവിനെ നോക്കി പറഞ്ഞു.
" അതുകൊണ്ട് ഞാൻ ഒരു വഴി പറയാം സാറ് ATM ൽ പോയി കാശ് എടുത്തിട്ട്
💬 Comments
View all comments