Chapter Title : കലി [Amal Srk]
കഴിച്ചതല്ലേ കാശ് ഞാൻ വക വച്ചേക്കാം,സാറ് വിട്ടോ."
ആ പറഞ്ഞത് സിദ്ധുവിന് ഇഷ്ടപ്പെട്ടില്ല.
" താൻ എന്താ ആളെ കളിയാക്കുകയാണോ ? എനിക്ക് തന്റെ സൗജന്യമൊന്നും വേണ്ട. ബില്ല് എത്രയാണെന്ന് വെച്ചാൽ പറ ? "
" ബില്ല് തരുന്നതാണെങ്കിൽ മുഴുവൻ തരേണ്ടി വരും " ജോൺ പറഞ്ഞു.
സിദ്ധു ദേഷ്യത്തോടെ അവരെ നോക്കി.
" സിദ്ധു ആ ബില്ല് മുഴുവൻ കൊടുത്തേക്ക് " കൂടുതൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ അഞ്ജലി പറഞ്ഞു.
താല്പര്യം ഇല്ലാഞ്ഞിട്ട് കൂടി കാശു കൊടുക്കാൻ സിദ്ധു തീരുമാനിച്ചു. ഉടനെ പാന്റിന്റെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു.
അടുത്ത നിമിഷം തന്നെ അവൻ ഞെട്ടി. അതിൽ കാശില്ലായിരുന്നു. എനി എന്ത് ചെയ്യുമെന്ന് അവൻ പരിഭ്രമിച്ചു. ഉടനെ അജലിയുടെ അടുത്തേക്ക് ചെന്നു. " എടി നിന്റെ കൈയ്യിൽ കാശുണ്ടോ ? "
" ഞാൻ പേഴ്സ് എടുത്തിട്ടില്ല. " അഞ്ജലി പറഞ്ഞു.
" ദൂര യാത്രയ്ക്ക് വരുമ്പോഴാണോടി കാശെടുക്കാതിരുന്നത്..? "
" അല്ലാ… നിന്റെ കൈയ്യിലുണ്ടായിരുന്ന കാശെന്തെ ? " അഞ്ജലി തിരിച്ച് ചോദിച്ചു.
" ഇറങ്ങാൻ നേരം വീട്ടുടമസ്ഥൻ കാശ് ചോദിച്ചപ്പോ ഉള്ളതെല്ലാം ഞാൻ അയാൾക്ക് കൊടുത്തു. "
" എനിയിപ്പൊ എന്ത് ചെയ്യും…? " അഞ്ജലി ചോദിച്ചു.
സിദ്ധു ഉടനെ അവരുടെ അടുത്തേയ്ക്ക് ചെന്നു. കൈയിലുള്ള കാർഡ് എടുത്ത് കൊടുത്തു. അത് കണ്ട് ജോൺ പുച്ഛത്തോടെ ചിരിച്ചു " ഇതൊന്നും ഇവിടെ എടുക്കില്ല സാറെ ഞങ അത്ര സെറ്റപ്പൊന്നും ആയിട്ടില്ല. കാശൊന്നും തരേണ്ടന്ന് ഞാൻ നേരത്തെ പറഞ്ഞതല്ലേ.. അപ്പൊ സാറിന് പിടിവാശി. ഇനിയിപ്പോ
💬 Comments
View all comments