0%

Chapter Title : കലി [Amal Srk]

Author : amal Read All Parts 13.4K

അത് കണ്ട് അഞ്ജലിയുടെ മുഖം തെളിഞ്ഞു. സിദ്ധു വേഗം അവിടേക്ക് വണ്ടി കയറ്റി നിർത്തി. ഒരു ലോക്കൽ സെറ്റപ്പ് ഹോട്ടൽ.

" ഇവിടെ വച്ച് കഴിക്കണോ..? " സിദ്ധു ചോദിച്ചു.

" ഇവിടെങ്ങും വേറെ ഹോട്ടലൊന്നും ഉണ്ടാവില്ല, ഇന്ന് ഒരു ദിവസതേക്കല്ലേ നമുക്ക് അഡ്ജസ്റ്റ് ചെയ്യാം. " അഞ്ജലി പറഞ്ഞു.

ഒന്നാലോചിച്ചപ്പോ അതാണ് നല്ലതെന്ന് അവന് തോന്നി. കൈ കഴുകി ഇരുവരും അകത്ത് ഇരുന്നു. ആകെ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ അവിടെ ഉള്ളു.

ജോലിക്കാരൻ അവരുടെ അടുത്തേക്ക് വന്നു " എന്താ കഴിക്കാൻ വേണ്ടത്..? "

" ഇവിടെ എന്താ ഉള്ളത്..? "

സിദ്ധു ചോദിച്ചു.

" നിങ്ങക്ക് എന്താ വേണ്ടത്..? "

അയാൾ തിരിച്ചു ചോദിച്ചു.

" ഇവിടെ ദോശയുണ്ടോ ? " അഞ്ജലി ചോദിച്ചു.

" ഇല്ല. "

" ചപ്പാത്തിയോ..? "

" അതും  ഇല്ല. "

" പിന്നെ ഇവിടെ എന്നാ ഉള്ളത്..? " സിദ്ധു ദേഷ്യത്തോടെ തട്ടി കയറി.

" ഇവിടെ പൊറോട്ട മാത്രേ ഉള്ളു. " അയാൾ പറഞ്ഞു.

" എന്നാ തനിക്കിത് ആദ്യമേ പറഞ്ഞൂടെ…" സിദ്ധു ദേഷ്യത്തോടെ മുരണ്ടു.

" സിദ്ധു ഒന്ന് അടങ്, ഞാൻ പറഞ്ഞോളാം…" അഞ്ജലി ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.

" ചേട്ടാ.. 4 പൊറോട്ട എടുത്തോളു, കറി എന്തായാലും കുഴപ്പമില്ല. പിന്നെ ഇവിടെ കുടിക്കാൻ എന്താ ഉള്ളത്..? " അഞ്ജലി ചോദിച്ചു.

" കോളയുണ്ട്, ജ്യൂസ്‌ ഉണ്ട്, ചായയുണ്ട്. "

" സിദ്ധുവിന് എന്താ വേണ്ടത് ? " അഞ്ജലി ചോദിച്ചു.

💬 Comments

View all comments