Chapter Title : കലി [Amal Srk]
അയാൾക്ക് കാണാം. അയാളുടെ പ്രവർത്തി കണ്ട് സിദ്ധാർത്ഥിന് ദേഷ്യം വന്നു. അഞ്ജലി അവന്റെ കൈയ്യിൽ മുറുകെപ്പിടിച്ച് സമാധാനിപ്പിച്ചു. ഈ സമയം പണിക്കാരൻ ആഹാരവുമായി എത്തി. സിദ്ധു തന്റെ മനസ്സിലെ ദേഷ്യമൊക്കെ മാറ്റിവെച്ച് ആഹാരം കഴിക്കാൻ ആരംഭിച്ചു.

കഴിക്കുമ്പോഴൊക്കെയും ചക്കരയുടെ നോട്ടം അഞ്ജലിയുടെ നേർക്കാണ്. അവൾ സിദ്ധുവിനെ പാളിനോക്കി ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അവൻ. സിദ്ധു ശ്രദ്ധിക്കില്ല എന്ന ഉറപ്പോടെ അഞ്ജലി ചക്കരയെ നോക്കി ചെറുതായി പുഞ്ചിരിച്ചു.
അവളുടെ മുത്തു പൊഴിയുന്ന ചിരി കണ്ട് ചക്കരയുടെ നെഞ്ച് ഒന്ന് പിടഞ്ഞു. അവൾക്ക് തന്നോട് താല്പര്യമുണ്ട് എന്നതിൻറെ ഗ്രീൻ സിഗ്നലാണ് ഇതെന്ന് അയാൾക്ക് മനസ്സിലായി. ചക്കര തിരിച്ചും ചിരിച്ചു കാണിച്ചു.
ഭക്ഷണം കഴിച്ചശേഷം ജ്യൂസ് കുടിക്കാൻ തുടങ്ങുമ്പോഴാണ് അതിൽ ഒരു ചത്ത പാറ്റയെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തന്നെ സിദ്ധു പണിക്കാരനെ വിളിച്ച് കാര്യം കാണിച്ചു. അത് മാറ്റി വേറെ കൊണ്ട് തരാൻ ദേഷ്യത്തോടെ ആജ്ഞാപിച്ചു. പണിക്കാരൻ അടുക്കളയിൽ ചെന്ന് ജ്യൂസിൽ വീണ പാറ്റയെ എടുത്തു കളഞ്ഞ ശേഷം തിരിച്ചുകൊണ്ടു കൊടുത്തു. ജ്യൂസ് പഴയത് തന്നെ കൊണ്ടു വച്ചതാണെന്ന് സിദ്ദുവിന് മനസ്സിലായി.
" വാ എഴുന്നേൽക്കാം " അവൻ ദേഷ്യത്തോടെ അഞ്ജലിയോട് പറഞ്ഞു. അഞ്ജലി ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റു കൈ കഴുകാൻ ചെന്നു.
" ഞാൻ എന്റെ ജീവിതത്തിൽ ഇന്നേവരെ ഇത്ര വൃത്തികെട്ട ഫുഡ് കഴിച്ചിട്ടില്ല " അവൻ പറഞ്ഞു.
" പോട്ടെ സിദ്ധു ഇന്ന് ഒരു ദിവസത്തേക്ക് അല്ലേ " അഞ്ജലി സമാധാനിപ്പിച്ചു.
സിദ്ധാർത്ഥ് മുഖം തുടച്ചശേഷം ബില്ല് അടക്കാൻ കൗണ്ടറിലേക്ക് ചെന്നു. ഹോട്ടലിന്റെ
💬 Comments
View all comments