0%

Chapter Title : കളി കളം 2 [അമവാസി]

Author : Amavasi Read All Parts 28034

അങ്ങനെ ആവട്ടെ

തലയിൽ കൈ വച്ചു ഒന്ന് അനുഗ്രഹിച്ചു..

എന്നാൽ ആനി ആവട്ടെ പെണ്ണുങ്ങൾ അല്ലെ വർത്താനം പറഞ്ഞ തീരുവോ...

ആനി : എടി ആലിസേ നീ ആഴ്ച്ചക്ക് ആഴ്ച്ചക്ക് അങ്ങ് തടി വെക്കുവാനോ..

ആലിസ് : ഓ നിനക്ക് തോന്നതാ.. എന്നാ ഉണ്ടെടി വിശേഷം.. കൊച്ചു വിളിക്കൽ ഇണ്ടോ അവൾക്കു വിശേഷം വല്ലതും ആയോ ഇതിപ്പോ എന്റെ രണ്ടാമത്തെ മോളെ കൂടെ പഠിച്ചത് അല്ലെ ജീന അവൾക്കു ഇപ്പോൾ കൊച്ചുങ്ങൾ രണ്ടെണ്ണം ആണ്..

ആനി : എന്നാ പറയാനാ ഇപ്പോഴത്തെ പിള്ളേരെ കാര്യം അല്ലെ പിന്നെ അവർക്കും ഇതൊന്നും അറിയാത്തതു അല്ലല്ലോ..

അലിസ് : അവർക്കു നമ്മൾ വേണം പറഞ്ഞു മനസ്സിലാക്കാൻ..

അപ്പോഴേക്കും അപ്പുറത്ത് നിന്നു ആലിസിനു വിളി വന്ന്..

ആലിസ് : എന്നാ ഞാൻ പോയേക്കുവാ

ആനി : ആയിക്കോട്ടെ...

എന്നിട്ട് പതിയെ പിറു പിറുത്തു

: അതെ പഴയ പൊങ്ങച്ചം തന്നെ മ്മ്ഹ്ഹ്...

എന്നിട്ട് നേരെ ഷാജിയുടെ അടുത്ത് പോയി...

അപ്പൊ ഷാജി ആനിയെ കാത് നിൽക്കുക ആയിരുന്നു.

ഷാജി : എന്നതാ ഇതു ആരേലും കണ്ട അങ്ങ് വർത്താനം പറഞ്ഞു വെറുപ്പിച്ചേക്കണം.. പറഞ്ഞത് അല്ലെ അങ്ങോട്ട്‌ പോണം എന്ന്

ആനി : പിടിച്ചു നിർത്തി വർത്താനം പറയുമ്പോൾ എങ്ങനെന്നെ മിണ്ടാതെ ഇരിക്കുന്നെ...വാ പോയേക്കാം അവൻ എന്തേയ്..

ഷാജി : കൊച്ചു വണ്ടിയിൽ ഇരിപ്പുണ്ട്..

നടക്കുന്ന കൂട്ടത്തിൽ ഷാജി..

ഷാജി : എന്നതാ പിടിച്ചു നിർത്തി പറയാൻ മാത്രം വല്ലവരുടേം കുറ്റം ആണോ...

ആനി : സ്ഥിരം പല്ലവി തന്നെ കൊച്ചു വിളിച്ചോ അവൾക്കു വിശേഷം ആയോ എന്നൊക്കെ...

ഷാജി : അവരുടെ ധന്നം കണ്ട എന്റെ മോൾക്ക്ക് അവളുടെ കെട്ടിയോൻ ആണ് ചെലവിന് കൊടുക്കുന്നെ എന്ന് തോന്നുമല്ലോ..

ആനി : അത് എന്നതെലും ആവട്ടെ വേഗം നടക്കു ഇല്ലെങ്കിൽ ആ പന്ന ചെക്കൻ എന്തേലും പറയും...

ഷാജി : അല്ലെ ഇതു നല്ല കൂത്തു ഇതിപ്പോ ഞാൻ ആണ് ലേറ്റ് ആക്കിയ പോലെ ഉള്ള വർത്താനം..

രണ്ടാളും പള്ളിയുടെ പടി ഇറങ്ങി ഒന്ന് തിരിഞ്ഞു തൊഴുതു വണ്ടിയുടെ അടുത്ത് പോയി..

ജോബി ഫോണിൽ എന്തെക്കെയോ നോക്കി ഇരിക്കുന്നു..

ഷാജി : പോവാം മോനെ...

ജോബി : പോയേക്കാം...

എന്ന് പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ആക്കി തിരിച്ചു വണ്ടി മുന്നോട്ടു പോയി... കൊറച്ചു നേരത്തെ മൗനത്തിനു ശേഷം

💬 Comments

View all comments