Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
അവളെ അടിക്കണമായിരുന്നോ ? "
"എടാ അറിയാതെ ആണെങ്കിൽ കൂടി ആരെങ്കിലും എന്നോട് ഇങ്ങനെ പറഞ്ഞാൽ എനിക്ക് സഹിക്കില്ല എന്ന് നിനക്ക് അറിയാമല്ലോ?"
"എന്തായാലും നടന്നത് നടന്നു നീ അവളോട് മാപ്പ് പറ ,അവൾ പരാതി കെടുക്കുന്നതിന് മുൻപ് "
"ഇനി നീ പറഞ്ഞത് ഇനി കേട്ടില്ല എന്നു വേണ്ട വാ ക്ലാസ്സിൽ പോകാം "
ഞാനതും പറഞ്ഞ് എണീറ്റ് എന്റെ മുഖത്തെ കണ്ണുനീരും തുടച്ച് നടക്കാനൊരുങ്ങിയതും ഞങ്ങളെ ലക്ഷ്യമാക്കി വരുന്ന ഗീതുവിനെയാണ് ഞങ്ങൾ കണ്ടത്.
"എടാ അവളിങ്ങോട്ട് വരുന്നു "
ആദിത്യൻ അതും പറഞ്ഞ് എന്നെ നോക്കി. ഞാൻ വീണ്ടും ആ മരത്തണലിൽ ഇരുന്നു.
അവൾ വന്ന് എന്റെ എതിരെ ഇരുന്നു ഞാൻ അടിച്ച പാട് അവുടെ കവളിൽ ചുവന്ന് കിടപ്പുണ്ട്.
"സോറി"
ഞാനതും പറഞ്ഞ് തലകുനിച്ച് ഇരുന്നു.
" എനിക്ക് നിന്റെ സോറി ഒന്നും വേണ്ട "
അവൾ എടുത്തടിച്ച പോലെ പറഞ്ഞു.
"പിന്നെ നിനക്ക് എന്ത് വേണം . നീ പരാതിയെന്നും കൊടുക്കരുത് ഇവന് കഷ്ടപ്പെട്ടാണ് ഇവിടെ അഡ്മിഷൻ കിട്ടിയത്."
ആദിത്യൻ ഇത്രയും പറഞ്ഞ് അവളെ നോക്കി
"എനിക്ക് ഗൗരിയെ പറ്റി അറിയണം "
അവൾ ഉടനെ തന്നെ പറഞ്ഞു.
"അത് നടക്കില്ല " ഉടൻ തന്നെ ആദിത്യൻ മറുപടി കൊടുത്തു.
"വേണ്ടടാ ആദി ,........ഞാൻ ചെയ്ത തെറ്റിന് എന്റെ പാസ്റ്റ് ആണ് തനിക്ക് അറിയേണ്ടതെങ്കിൽ ഞാനത് പറയാം "
ഞാനത്രയും ഗീതുവിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. അവളുടെ മുഖത്ത് ഗൗരിയെ പറ്റി അറിയാൻ അതിലുപരി എന്നെ പറ്റി അറിയാൻ ഉള്ള ആകാംഷ
💬 Comments
View all comments