0%

Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 472
പെണ്ണിനെ ഇഷ്ടപെടാൻ സാധിക്കില്ല "
ഇത് ഞാൻ അവളോട് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു . "അതെന്താ അജയ് നിന്നെ ഏതെങ്കിലും പെണ്ണ് തേച്ചോ? " അവൾ ഇതും പറഞ്ഞ് പൊട്ടിചിരിച്ചു. എന്റെ ഉള്ളിൽ ദേഷ്യം കത്തിക്കയറി ,കണ്ണുകൾ ചുവന്നു. " നീ എന്താ പറഞ്ഞേ എന്റെ ഗൗരി എന്നെ ചതിച്ചെന്നോ ?" ഉച്ചത്തിൽ ഇത്രയും വിളിച്ച് അലറിക്കൊണ്ട് ഞാൻ അവളുടെ കരണത്തടിച്ചു. ക്ലാസ്സ് ഒരു നിമിഷത്തേക്ക് നിശ്ചലമായി. ക്ലാസ്സിലെ എല്ലാപേരും എന്നെ നോക്കി നിൽക്കുകയാണ്. അടുത്തും അടിക്കാൻ ഓങ്ങിയ എന്റെ കൈ ആദിത്യൻ തടഞ്ഞു. "നീ എന്താ ഈ കാണിക്കുന്നേ " അവൻ ഇത്രയും പറഞ്ഞ് എന്നെയും വലിച്ചോണ്ട് പുറത്തേക്ക് ഇറങ്ങി .എന്റെ ഉള്ളിൽ ദേഷ്യം തിളച്ച് മറിയുന്നുണ്ടായിരുന്നു. കരണത്ത് കയ്യും വച്ച് നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന ഗീതുവിനെയാണ് ഞാൻ കണ്ടത്. ആദിത്യൻ എന്നെയും വലിച്ചോണ്ട് ക്യാമ്പസിനുള്ളിൽ ഞങ്ങൾ ഇരിക്കുന്ന മരച്ചുവട്ടിൽ കൊണ്ട് വന്ന് എന്നെ പിടിച്ച് അവിടെ ഇരുത്തി. "എടാ നീ എന്താ ഈ കാണിച്ചേ .അവൾ കൊണ്ട് പ്രിൻസിപ്പാളിന് പരാതി കൊടുത്താൻ നിന്നെ ഇവിടുന്ന് പുറത്താക്കും. പോലീസ് കേസ് വേറെയും 'വയലൻസ് എഗയിൻസ് റ്റു വുമൺ' അതാണ് കേസ് നിനക്കറിയാല്ലോ?" അവൻ ഇത്രയും പറഞ്ഞ് അടുത്ത് നിന്ന മരത്തിൽ കൈമുറുക്കി ഇടിച്ചു. "എടാ അവൾ പറഞ്ഞത് കേട്ടില്ലേ ,എന്റെ ഗൗരി എന്നെ വഞ്ചിച്ചെന്ന് . എനിക്കത് സഹിക്കാൻ പറ്റുമോടാ " . ഞാനതും പറഞ്ഞ് പൊട്ടി കരഞ്ഞു. "എടാ അതിന് അവൾക്ക് നിന്റെ പാസ്റ്റ് അറിയില്ലല്ലോ? അവൾ ചുമ്മാ പറഞ്ഞതല്ലേ, അതിന് നീ

💬 Comments

View all comments