Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
ഇരുപ്പുണ്ടായിരുന്നു.
"എന്ത് പറഞ്ഞു പ്രിൻസിപ്പാൾ "
കണ്ടപാടെ ആദിത്യൻ എന്നോട് തിരക്കി.
ഞാൻ എന്റെ സീറ്റിൽ ഇരുന്ന ശേഷം നടന്ന കാര്യങ്ങൾ പറഞ്ഞു.
"എന്തായാലും നീ ഒന്ന് സൂക്ഷിക്കണം അവന്മാർ തല്ലിപ്പൊളികളാണ്. "
ആദിത്യൻ എന്നോടിത് പറഞ്ഞപ്പോൾ പഴയ ഓർമ്മകൾ അലതല്ലി വന്നു. അത് കണ്ണുനീർ ആയി പുറത്തു വന്നു.
" നീ അന്ന് ഇത് പറഞ്ഞപ്പോൾ ഞാൻ അനുസരിച്ചിരുന്നെങ്കിൽ എന്റെ ഗൗരിയെ എനിക്ക് നഷ്ടപ്പെടില്ലായിരുന്നു "
"എടാ എല്ലാം വിധിയാണ് നടന്നതൊക്കെ നടന്നു. "
അതും പറഞ്ഞ് ആദിത്യൻ എന്നെ ആശ്വസിപ്പിച്ചു.
ഞാൻ കരയുന്നത് ക്ലാസ്സിലെ എല്ലാപേരും കാണുന്നുണ്ടായിരുന്നു പക്ഷെ ആരും കാര്യം തിരക്കീല, പേടി കൊണ്ടാവണം.
അപ്പോഴേക്കും ഗീതു എന്റെ മുൻപിൽ വന്ന് നിന്നു .
"എന്തിനാടാ കരയുന്നേ "
അവൾ ചോദിച്ചെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല.
" അത് അവന്റെ പേഴ്സണൽ കാര്യമാ താനിടപെടണ്ട "
ഉടനെ തന്നെ ആദിത്യൻ മറുപടി കൊടുത്തു.
" ഓ ഇയാളുടെ ശബ്ദം ഇവിടെയാണോ ഇരിക്കുന്നേ "
അവൾ അതും പറഞ്ഞ് ചിരിച്ചു.
"തനിക്ക് എന്താ എന്നോട് 'ഐ ലവ് യു '
എന്ന് പറയാൻ മടി .എന്നെ കാണാൻ കൊള്ളില്ലേ, അത്യാവശ്യം നല്ല സുന്ദരി ആണല്ലോ ഞാൻ . "
അവൾ അതും പറഞ്ഞ് അവളുടെ മുടിയിൽ ഇരുന്ന ഒരു റോസാപ്പൂ എടുത്ത് എന്റെ നേരെ നീട്ടി
'ഐ ലവ് യു '
അവൾ ഇത് എന്നോട് പറഞ്ഞപ്പോൾ ക്ലാസ്സ് മുഴുവൻ നിശംബ്ദമായി കാരണം ഒരുപാട് ആൺപിള്ളേർ അവളുടെ പുറകേ നടന്നതാണ്.
"എനിക്ക് ഇനി ഒരു
💬 Comments
View all comments