Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
നേരം മനസ്സിൽ പഴയ ചിന്തകൾ വന്ന് നിറഞ്ഞു അത് കണ്ണുനീർ ആയി പുറത്ത് വന്നു.
"ഗൗരീ .............."
ഉറങ്ങികിടന്ന ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് ഉറക്കെ വിളിച്ചു.
"എന്താ എന്താടാ മോനേ"
പേടിയോടെ അമ്മ എന്റെ അടുത്തേക്ക് ഓടി വന്നു.
"ഞാൻ അവളെ സ്വപ്നം കണ്ടു അമ്മേ ഗൗരിയെ"
എനിക്കതും പറഞ്ഞ് അമ്മയുടെ നെഞ്ചിൽ ചാരികിടന്ന് കരയാൻ മാത്രമേ സാധിച്ചുള്ളൂ ...
"മോൻ വിഷമിക്കാതെ പോയവർ പോയി ഇനി തിരിച്ച് വരില്ലല്ലോ കരയാതെ "
അമ്മ അതും പറഞ്ഞ് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ എന്റെ കരച്ചിൽ നിന്നില്ല കരഞ്ഞ് തളർന്ന് അമ്മയുടെ മടിയിൽ കിടന്ന് ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.
പിറ്റേന്ന് ഞാനും അമ്മയും കോളേജിൽ എത്തി. എന്നെ പുറത്ത് നിർത്തി അമ്മ പ്രിൻസിപ്പാളിന്റെ റൂമിൽ പോയി. കോളേജിലെ പല കണ്ണുകളും എന്റെ മേൽ പതിക്കുന്നത് ഞാൻ കണ്ടു.
കുറച്ച് കഴിഞ്ഞപ്പോൾ എന്നെ അകത്തേക്ക് വിളിപ്പിച്ചു. ഞാൻ അകത്ത് കയറി.
"ഇനി നിന്റെ ഭാഗത്ത് നിന്ന് ഒരു പ്രശ്നവും ഉണ്ടാകരുത്. അടി കൊണ്ടവർ പരാതിയൊന്നും തന്നിട്ടില്ല ,താൻ ഒന്ന് സൂക്ഷിക്കണം ചെല്ല് ."
ഞാൻ റൂമിൽ കയറിയപാടെ പ്രിൻസിപ്പാൾ എന്നോട് പറഞ്ഞു.
"ശരി നിങ്ങൾ പൊയ്ക്കോളൂ ... "
പ്രിൻസിപ്പാൾ അത് പറഞ്ഞപ്പോൾ ഞങ്ങൾ ഓഫീസിന് പുറത്തിറങ്ങി. എന്നാൽ പ്രിൻസിപ്പാളിന്റെ കണ്ണുകളിൽ നിന്ന് ഞാനത് വായിച്ചെടുത്തു ,അമ്മ എന്നെ കുറിച്ച് എല്ലാം പറഞ്ഞ് കൊടുത്തു എന്ന്.
ഞാൻ അമ്മയെ യാത്രയാക്കി നേരെ ക്ലാസ്സിൽ വന്നു അപ്പോഴേക്കും ഫസ്റ്റ് ഇന്റർവൽ ആയിക്കഴിഞ്ഞിരുന്നു.
എന്നെയും കാത്ത് ആദിത്യൻ സീറ്റിൽ
💬 Comments
View all comments