Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
ഞങ്ങൾ ക്യാമ്പസിന് പുറത്തിറങ്ങി. അവൻ ബൈക്ക് എടുത്ത് ഞാൻ പുറകിൽ കയറി.
"എടാ ഇനി നിന്റെ അമ്മയോട് ഇത് എങ്ങനെ പറയും. "
ആദിത്യൻ ഒരു ആവലാതിയോടെ ചോദിച്ചു.
" അത് നമുക്ക് നോക്കാം "
കോളേജിൽ നിന്നും ഏകദേശം ഇരുപത് കിലോമീറ്റർ ദൂരമുണ്ട് വീട്ടിലേക്ക് എന്റെ വീട്ടിൽ നിന്നും കുറച്ച് ദൂരം പോയാൽ ആദിത്യന്റെ വീടായി.
അവൻ എന്റെ വീടിന്റെ മുൻപിൽ ബൈക്ക് നിർത്തി. ഞാൻ ഇറങ്ങി.
"എടാ ഇറങ്ങ് ."
ഞാൻ അവനോട് പറഞ്ഞു.
"വേണോടാ . "
അവൻ ഒരു ചെറിയ ഭയത്തോടെ ചോദിച്ചു.
"പിന്നേ നീ തന്നെ ഇന്ന് നടന്ന കാര്യങ്ങൾ അമ്മയോട് പറയണം "
" ഞാനോ, ?"
അവൻ ഒരു പേടിയോടെ ചോദിച്ചു.
"അല്ലാതെ നീയല്ലേ എന്റോടെ തല്ലാൻ പറഞ്ഞത് വന്ന് പറ അമ്മയോട് "
അവൻ ഇറങ്ങി .
അപ്പോഴേക്കും അമ്മ ഞങ്ങളുടെ അടുത്ത് എത്തി.
"എന്താടാ നേരത്തെ "
"അത് അമ്മേ "
ആദിത്യൻ നടന്ന കാര്യങ്ങൾ അമ്മയോട് പറഞ്ഞു.
"എടാ നീ എന്താ ഈ കാണിച്ചേ "
അമ്മ സങ്കടത്തോടെ ചോദിച്ചു.
" അമ്മേ ഞാൻ തന്ന വാക്കി തെറ്റിച്ചിട്ടില്ല. ദാ അവന്മാർ തള്ളിയിട്ട് എന്റെ കൈമുറിച്ചു.
എന്റെ ദേഹം നോവിച്ചവരെ ഞാൻ വെറുതേ വിടണോ?
അമ്മ നാളെ കോളേജ് വരെ വരണം " .
"ഇനി വന്നാലല്ലേ പറ്റൂ മകനായി പോയില്ലേ "
അമ്മ ഒരു തേങ്ങലോടെ അതും പറഞ്ഞ് അകത്തു കയറിപ്പോയി.ആദിത്യൻ യാത പറഞ്ഞ് അവന്റെ വീട്ടിലേക്കും തിരിച്ചു.
രാത്രി ഉറങ്ങാൻ
💬 Comments
View all comments