0%

Chapter Title : ??കലിപ്പന്റെ കാന്താരി 1 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 207
ഞങ്ങൾ ഓഫീസിന് പുറത്തിറങ്ങി. എന്നാൽ പ്രിൻസിപ്പാളിന്റെ കണ്ണുകളിൽ നിന്ന് ഞാനത് വായിച്ചെടുത്തു ,അമ്മ എന്നെ കുറിച്ച് എല്ലാം പറഞ്ഞ് കൊടുത്തു എന്ന്. ഞാൻ അമ്മയെ യാത്രയാക്കി നേരെ ക്ലാസ്സിൽ വന്നു അപ്പോഴേക്കും ഫസ്റ്റ് ഇന്റർവൽ ആയിക്കഴിഞ്ഞിരുന്നു. എന്നെയും കാത്ത് ആദിത്യൻ സീറ്റിൽ ഇരുപ്പുണ്ടായിരുന്നു. "എന്ത് പറഞ്ഞു പ്രിൻസിപ്പാൾ " കണ്ടപാടെ ആദിത്യൻ എന്നോട് തിരക്കി. ഞാൻ എന്റെ സീറ്റിൽ ഇരുന്ന ശേഷം നടന്ന കാര്യങ്ങൾ പറഞ്ഞു. "എന്തായാലും നീ ഒന്ന് സൂക്ഷിക്കണം അവന്മാർ തല്ലിപ്പൊളികളാണ്. " ആദിത്യൻ എന്നോടിത് പറഞ്ഞപ്പോൾ പഴയ ഓർമ്മകൾ അലതല്ലി വന്നു. അത് കണ്ണുനീർ ആയി പുറത്തു വന്നു. " നീ അന്ന് ഇത് പറഞ്ഞപ്പോൾ ഞാൻ അനുസരിച്ചിരുന്നെങ്കിൽ എന്റെ ഗൗരിയെ എനിക്ക് നഷ്ടപ്പെടില്ലായിരുന്നു " "എടാ എല്ലാം വിധിയാണ് നടന്നതൊക്കെ നടന്നു. " അതും പറഞ്ഞ് ആദിത്യൻ എന്നെ ആശ്വസിപ്പിച്ചു. ഞാൻ കരയുന്നത് ക്ലാസ്സിലെ എല്ലാപേരും കാണുന്നുണ്ടായിരുന്നു പക്ഷെ ആരും കാര്യം തിരക്കീല, പേടി കൊണ്ടാവണം. അപ്പോഴേക്കും ഗീതു എന്റെ മുൻപിൽ വന്ന് നിന്നു . "എന്തിനാടാ കരയുന്നേ " അവൾ ചോദിച്ചെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. " അത് അവന്റെ പേഴ്സണൽ കാര്യമാ താനിടപെടണ്ട " ഉടനെ തന്നെ ആദിത്യൻ മറുപടി കൊടുത്തു. " ഓ ഇയാളുടെ ശബ്ദം ഇവിടെയാണോ ഇരിക്കുന്നേ " അവൾ അതും പറഞ്ഞ് ചിരിച്ചു. "തനിക്ക് എന്താ എന്നോട് 'ഐ ലവ് യു ' എന്ന് പറയാൻ മടി .എന്നെ കാണാൻ കൊള്ളില്ലേ, അത്യാവശ്യം നല്ല സുന്ദരി ആണല്ലോ ഞാൻ . " അവൾ അതും പറഞ്ഞ് അവളുടെ മുടിയിൽ ഇരുന്ന ഒരു റോസാപ്പൂ എടുത്ത് എന്റെ നേരെ നീട്ടി 'ഐ ലവ് യു ' അവൾ ഇത് എന്നോട് പറഞ്ഞപ്പോൾ ക്ലാസ്സ് മുഴുവൻ നിശംബ്ദമായി കാരണം ഒരുപാട് ആൺപിള്ളേർ അവളുടെ പുറകേ നടന്നതാണ്. "എനിക്ക് ഇനി ഒരു പെണ്ണിനെ ഇഷ്ടപെടാൻ സാധിക്കില്ല "
ഇത് ഞാൻ അവളോട് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു . "അതെന്താ അജയ് നിന്നെ ഏതെങ്കിലും പെണ്ണ് തേച്ചോ? " അവൾ

💬 Comments

View all comments