0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 173
എല്ലാവർക്കും നമസ്കാരം, കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമേ നന്ദി പറയുന്നു. ഈ കഥ എഴുതി തുടങ്ങിയപ്പോൾ രണ്ട് പാർട്ടായി എഴുതാം എന്നാണ് വിജാരിച്ചത് എന്നാൽ അത് മൂന്ന് പാർട്ടിയി മാറ്റിയിരിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും കമന്റു ചെയ്യണം എന്നാൽ തുടങ്ങട്ടെ ,

കലിപ്പന്റെ കാന്താരി 2

Kalippante Kaanthari 2 | Author : Chekuthane Snehicha Malakha

Previous Part

"വേണ്ടടാ ആദി ,........ഞാൻ ചെയ്ത തെറ്റിന് എന്റെ പാസ്റ്റ് ആണ് തനിക്ക് അറിയേണ്ടതെങ്കിൽ ഞാനത് പറയാം " ഞാനത്രയും ഗീതുവിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു. അവളുടെ മുഖത്ത് ഗൗരിയെ പറ്റി അറിയാൻ അതിലുപരി എന്നെ പറ്റി അറിയാൻ ഉള്ള ആകാംഷ ഞാൻ കണ്ടു. അത് എന്നെ കുറച്ച് വർഷം പിന്നോട്ട് ചിന്തിപ്പിച്ചു. ................................... പ്ലസ്ടു കഴിഞ്ഞ് ഞാനും ആദിത്യനും ഒരേ കോളേജിൽ ഒരേ കോഴ്സിനു തന്നെ ചേർന്നു. കാരണം ഞാനും അവനും ഫ്രണ്ട്സ് ആയ നാൾ തൊട്ട് ഞങ്ങളുടെ ഇഷ്ടങ്ങൾ ഒന്നു തന്നെയാണ്. ജീവിതത്തിൽ എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന നിമിഷങ്ങൾ ലഭിക്കുന്നത് കോളേജ് കാലഘട്ടത്തിലാണല്ലോ. ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് ഞാനും ആദിയും കോളേജിലെത്തിയത്. സ്വാഭാവികമായും ഏകദേശം കോളേജുകളിലും ഫസ്റ്റ് ഇയറിന് കേളേജിൽ വലിയ റോൾ ഒന്നും ഇല്ലല്ലോ. സിനിയേഴ്സ് പറുയുന്നതിന് അപ്പുറം പോകാൻ ആരും ഒന്ന് ഭയക്കും .വീട്ടിൽ അച്ഛനെയും അമ്മയെയും അനുസരിക്കാത്ത ആദി പോലും സീനിയേഴ്സിന്റെ റാഗിങിന് മുന്നിൽ പേടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ എനിക്ക് ചിരിവന്നു. ആകെ ഫസ്റ്റ് ഇയറിൽ ഉണ്ടായ സന്തോഷം കുറച്ച് കൂട്ടുകാരെ കിട്ടി എന്നുള്ളത് മാത്രമാണ്. പക്ഷെ ആരൊക്കെ എന്റെ ജീവിതത്തിൽ കൂട്ടുകാരായി വന്നെങ്കിലും ആദിയോടെപ്പം എത്താൻ ആർക്കും ആയില്ല . അങ്ങനെ കോളേജ് ലൈഫിലെ ആദ്യവർഷം ഒന്നുമില്ലാതെ തീർന്നു. ................................. "എടാ ആദി വന്ന് നിൽക്കുന്നു , നീ ഇന്ന് കോളേജിൽ പോകുന്നില്ലേ എത്ര നേരമായി കുളിക്കാൻ കേറീട്ട് . " കുളിമുറിയിൽ തല തുവർത്തിക്കൊണ്ട് നിന്ന ഞാൻ അമ്മയുടെ ശബ്ദം കേട്ട് പുറത്തിറങ്ങി. "ഇവൻ എന്താ ഇന്ന് നേരത്തെ " ഞാൻ അതും ആലോചിച്ച് അടുക്കള വഴി വീടിന്റെ അകത്തു കയറി. മൂന്ന് മുറിയും ഒരു കൊച്ച് ഹാളും അടുക്കളയും ഉള്ള ഒരു ചെറിയ ഓടിട്ട വീടാണ് എന്റേത്. അമ്മ എനിക്ക് കൊണ്ടുപോകാനുള്ള ചോറ് എടുക്കുന്ന ദൃതിയിലാണ്. ഞാൻ ഹാളിൽ കയറിയപ്പോൾ

💬 Comments

View all comments