0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 440
ചോറെടുത്ത് ബാഗിൽ വച്ചു. "എടാ വാ വേഗം പോണം ." ആദി തിരക്ക് കൂട്ടി. "ഇവന് എന്തോന്നാ ഇത് , എടാ സമയമായിട്ടില്ല." ഞാൻ അവനോട് പറഞ്ഞു. "എടാ ഇന്ന് നേരത്തെ പോണം ." ആദി അതും പറഞ്ഞ് പുറത്തിറങ്ങി. ഞാൻ ബാഗുമെടുത്ത് അമ്മയോട് യാത്രും പറഞ്ഞ് പുറത്തിറങ്ങി. അവന്റെ ബൈക്ക് ഞാനെടുത്തു അവൻ പുറകിൽ കയറി. "എന്താടാ ഇന്ന് നേരത്തെ പോണം എന്ന് പിടിവാശി ,അല്ലെങ്കിൽ താമസിച്ച് പോകാന്നല്ലേ നീ പറഞ്ഞോണ്ടിരുന്നത് ." ഞാൻ ബൈക്ക് ഓടിക്കുന്നതിനിടയിൽ ആദിയോട് തിരക്കി " എടാ ഇന്ന് കോളേജിലെ എല്ലാ എണ്ണവും നേരത്തെ എത്തും. " "അതെന്താ ? "എടാ പൊട്ടാ ഇന്നാണ് കോളേജിൽ ഫസ്റ്റ് ഇയറിന് ക്ലാസ്സ് തുടങ്ങുന്നത് . നീ അത് മറന്നോ ?" അവൻ അതും പറഞ്ഞ് ഒരു കള്ള ചിരി ചിരിച്ചു. "എടാ ആദി അപ്പൊ പുതിയ പെൺപിള്ളേരെ വായ്നോക്കണം അതാണല്ലേ നിന്റെ ലക്ഷ്യം. ഫസ്റ്റ് ഇയറിന് ഇന്നാണ് ക്ലാസ്സ് തുടങ്ങുന്നത് എന്നുള്ള കാര്യം ഞാൻ ഓർത്തില്ല." ഞാനതും പറഞ്ഞ് ചിരിച്ചു. "ഓ , നീ കൂടുതലൊന്നും ചിരിക്കണ്ട ഫസ്റ്റ് ഇയറിൽ വച്ച് പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ?" "എന്ത് പറഞ്ഞെന്ന് ?" ഞാനൊന്നും അറിയാത്ത പോലെ ചോദിച്ചു.
"എടാ അജയ് നീ കൂടുതൽ ഉരുണ്ട് കളിക്കല്ലേ . നീയല്ലേ പറഞ്ഞത് സെക്കന്റ് ഇയർ ആകുമ്പോൾ ഫസ്റ്റ് ഇയറിൽ വരുന്ന ഒരു പെണ്ണിനെ വളയ്ക്കാമെന്ന് അല്ല പ്രേമിക്കാമെന്ന് . ആ കാര്യത്തിന് ഞാൻ ഇന്ന് ഒരു തീരുമാനമാനം ഉണ്ടാക്കും. " ആദി ഒരു വാശിയോടെ എന്നോട്

💬 Comments

View all comments