0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 443
പറഞ്ഞു. " ഒന്നു പോടാ നിങ്ങളെല്ലാം കൂടെ ഫസ്റ്റ് ഇയറിൽ വച്ച് എനിക്ക് പെൺകുട്ടികളുടെ മുഖത്ത് നോക്കി ഇഷ്ടമാണ് എന്ന് പറയാൻ പേടിയാണ് , ഞാനൊരു പേടിത്തൊണ്ടനാണ് അതുകൊണ്ട് ഞാൻ പ്രേമിച്ചേ തീരു എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വെറുതേ രക്ഷപ്പെടാൻ പറഞ്ഞതല്ലേടാ ആദീ . " ഞാനതും പറഞ്ഞ് ചിരിച്ചു. " നീ കളിയായിട്ടായിരിക്കും പറഞ്ഞത് പക്ഷെ അഖിലം നന്ദുവുമൊക്കെ അത് സീരിയസ്സായി എടുത്തിട്ടുണ്ട് . നിനക്കുള്ള പണി അവൻമാർ ഇന്ന് തന്നെ തരും . " അതും പറഞ്ഞ് ആദി ഒന്ന് ഇരുത്തി ചിരിച്ചു. എന്റെ നെഞ്ചിൽ ഒരു ഇടിമിന്നൽ പാസ് ചെയ്ത ഫീൽ . "ദൈവമേ ഇന്ന് അവന്മാർ എന്നെ തീർക്കും " ഞാനത് മനസ്സിൽ പറഞ്ഞതും കോളേജ് എത്തിയിരുന്നു. പതിവില്ലാത്ത ചില കാഴ്ചകൾ ഞാൻ കോളേജിന്റെ മുൻപിൽ കണ്ടു. കുളിക്കാതെയു നനയ്ക്കാതെയും സമയത്ത് കോളേജിൽ വരാത്തവൻമാർ ഇന്ന് അണിഞ്ഞ് ഒരുങ്ങി കോളേജിന്റെ ഫ്രണ്ടിൽ തന്നെ സ്റ്റാച്ച്യു ആയി നിൽപ്പുണ്ട്. എനിക്കത് കണ്ടപ്പോൾ ചിരിയാണ് വന്നത്. ഞാൻ നേരെ ബൈക്ക് കോളേജ് ക്യാമ്പസിനകത്തെ പാർക്കിംഗ് ഏരിയയിൽ ഒതുക്കി. ഞാനും ആദിയും നേരെ ക്ലാസ്സിലേക്ക് പോയി. പിന്നെയാണ് അത് അബന്ധമായിപ്പോയി എന്ന് തോന്നിയത്. കാരണം ഞാൻ വരുന്നതും കാത്ത് നന്ദുവും അഖിലും അമലും ക്ലാസ്സിൽ ഉണ്ടായിരുന്നു. " ഇവനെ നേരത്തെ എത്തിക്കാമെന്ന് പറഞ്ഞിട്ട് ഇപ്പോഴാണാ കൊണ്ട് വരുന്നേ?" ആദിത്യനെ കണ്ടപാടെ നന്ദു തിരക്കി. " അപ്പൊ ഇതൊക്കെ പ്ലാനിങ് ആണ് അല്ലേ " ഞാൻ ആദിയുടെ മുഖത്ത് നോക്കി ചോദിച്ചു. "എടാ പ്ലാനനെല്ലാം ഞങ്ങളുടേതാ." അതും

💬 Comments

View all comments