0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 445
പറഞ്ഞ് എന്നെ വലിച്ചോണ്ട് മൂന്നുപേരും കൂടെ കോളേജിന്റെ ഫ്രണ്ട് ഏരിയയിൽ ബൈക്ക് പാർക്ക് ചെയ്യുന്നിടത്ത് എന്നെ കൊണ്ട് നിർത്തി. ഒന്നും അറിയാത്ത ഭാവത്തിൽ ആദിത്യനും പിന്നാലെ വന്നു. "ഇവന്മാർ എന്തായാലും എന്നെ വിടുന്ന ലക്ഷണമില്ല, ദൈവമേ തല്ല് പാഴ്സലാക്കി ഇവന്മാർ എനിക്ക് വാങ്ങിച്ച് തരുമോ ?" എന്ന് മനസ്സിലാലോചിച്ച് തൊട്ടടുത്ത് സ്റ്റാന്റിൽ ഇട്ട് വച്ചിരുന്ന അമലിന്റെ ബുള്ളറ്റിന്റെ പുറത്ത് ഞാൻ കയറി ഇരുന്നു. ചറ്റും നിരീക്ഷിച്ചപ്പോൾ ഉള്ളിൽ ചിരിയാണ് വന്നത്. പുതുതായി വരുന്ന പെൺപിള്ളേരെ വായിനോക്കുന്ന ഒരുകൂട്ടം പേർ, സീനിയേഴ്സ് എന്ന അധികാരത്തോടെ വരുന്ന പിള്ളേരെ പേടിപ്പിച്ച് വിരട്ടുന്ന മറ്റൊരു കൂട്ടം . ഒന്നാലോചിച്ചപ്പോൾ എന്റെ ചങ്കുകളും ഞാനും ഇതിൽ പങ്കാളിയല്ലേ എന്ന് മനസ്സിലായപ്പോൾ എനിക്ക് എന്നോട് തന്നെ അമർഷം തോന്നി. " നീ എന്താലോചിക്കുവാ ? വരുന്ന ഏതെങ്കിലും ഒരു പെൺകുട്ടിയുടെ അടുത്ത് നീ ഇന്ന് ഇഷ്ടമാണെന്ന് പറയണം ."
എന്റെ തലയ്ക്കിട്ട് ഒരു കൊട്ടും തന്ന് നന്ദു ഇത് എന്നോട് പറഞ്ഞപ്പോൾ ഞാനറിയാതെ മെയിൻ ഗേറ്റിലേക്ക് നോക്കി. എന്റെ കണ്ണ് എവിടയോ ഉടക്കി. എന്റെ കണ്ണു പോയി നിന്നത് ഒരു പെൺകുട്ടിയിലാണ് .വെളത്ത അത്യാവശ്യത്തിന് വണ്ണവും പൊക്കവുമുള്ള ഒരു പെൺകുട്ടി . മഞ്ഞ ടോപ്പും ജീൻസും ഷോളുമാണ് വേഷം, തോളിൽ ഒരു ചെറിയ ബാഗും . അരവരെ എത്തുന്ന അവളുടെ കാർകൂന്തൽ ബാഗിനടിയിലൂടെ കിടക്കുന്നു. ഐശ്വര്യം തുളുമ്പുന്ന അവളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരിയുണ്ട്. " ഷി വാസ് സോ ബ്യൂട്ടിഫുൾ " ഞാൻ എന്റെ മനസ്സിൽ പറഞ്ഞതാണെങ്കിലും അത് ശബ്ദമായി എന്റെ നാവിലൂടെ

💬 Comments

View all comments