0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 446
പുറത്തു വന്നു. എന്നെയും ഞാൻ നോക്കിയ പെൺകുട്ടിയെയും മാറി മാറി നോക്കുന്ന എന്റെ കൂട്ടുകാരെയാണ് ഞാൻ കണ്ടത്. അവന്മാർ ഞാൻ പറഞ്ഞത് കേട്ടു എന്നുള്ളത് ഉറപ്പ്. "അപ്പൊ ആ പെൺകുട്ടി ഫിക്സ് . " ഉടനെ തന്നെ നന്ദു പറഞ്ഞു. "എടാ ഞാൻ ചുമ്മാതെ പറഞ്ഞതാ . " അവന്മാരുടെ മുൻപിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ പറഞ്ഞ് നോക്കി. " ഓ ചുമ്മാ നുണ പറയാതെടാ , നീ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയെ കണ്ടിട്ട് ഇങ്ങനെ പറയുന്നത് ഞങ്ങൾ ഇത് ഫിക്സ് ചെയ്തു .അവളോട് നീ ഇഷ്ടമാണ് എന്ന് പറഞ്ഞില്ലെങ്കിൽ നിന്നെ ക്ലാസ്സിലിട്ട് ഞങ്ങൾ നാറ്റിക്കും. " അമൽ ഒരു വാശിയോടെ പറഞ്ഞു. നല്ല കൂട്ടുകാർ ,കഴിഞ്ഞ വർഷം ഞാൻ അവൻമാർക്ക് കൊടുത്ത പണികൾക്ക് കൂലിയായി എനിക്കിട്ട് അവന്മാർ ഒരു ഉഗ്രൻ പണിയാണ് തന്നത് എന്ന് ഞാനാലോചിച്ചു. ആദിത്യൻ എന്തോ പോയ അണ്ണാനെ പോലെ നിൽക്കുകയാണ്. ഞാൻ മറുപടി പറയുന്നതിനു മുൻപ് തന്നെ ഞങ്ങളുടെ മുൻപിൽ കൂടി നടന്നു പോയ ആ പെൺകുട്ടിയെ നന്ദു വിളിച്ചു. അവൾ എന്താണെന്ന് അറിയാനായി ഞങ്ങളുടെ അടുത്ത് വന്നു. "എന്താ ചേട്ടാ !......." അവൾ ഒരു ഭയവും കൂടാതെ ചിരിച്ചു കൊണ്ട് നന്ദുവിന്റെ അടുത്ത് കാര്യം തിരക്കി. "ദാ ഇവന് തന്നോട് എന്തോ പറയാനുണ്ടെന്ന് . " എന്നെ ചൂണ്ടികാണിച്ച് കൊണ്ട് നന്ദു ഉടനെ തന്നെ മറുപടി പറഞ്ഞു. അവൾ എന്റെ മുഖത്ത് നോക്കി. എന്റെ ശക്തി മൊത്തം ചോർന്ന് പോകുന്നതുപോലെ എനിക്ക് തോന്നി. "എടാ ചോദിക്ക് . " അമൽ

💬 Comments

View all comments