Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
ടൈമാ "
ഞാൻ ടീച്ചറോട് ക്ലാസ്സിന് പുറത്ത് നിന്ന് പറഞ്ഞു.
"എന്താടാ ആദ്യ ദിവസം തന്നെ തുടങ്ങിയോ റാഗിങ് " .
ടീച്ചർ ചിരിച്ച് കൊണ്ട് ഞങ്ങളോട് ചോദിച്ചു.
" റാഗിങെന്നും അല്ല ടീച്ചർ ജെസ്റ്റ് ഒന്ന് പരിചയപ്പെടൽ."
ഞാനതു പറഞ്ഞതും ടീച്ചർ പുറത്തേക്ക് ഇറങ്ങി.
"എങ്കിൽ നടക്കട്ടെ ഞാൻ പോകുവാ . "
ടീച്ചർ അതും പറഞ്ഞ് ഡിപ്പാർട്ട്മെന്റിലേക്ക് പോയി.
ഞങ്ങൾ ക്ലാസ്സിനുള്ളിൽ കയറിയതും ഫസ്റ്റ് ഇയർ പിള്ളേർ പേടിച്ച് എണീറ്റു നിന്നു . പേടിക്കാൻ കാരണവുമുണ്ട് മുടിയും താടിയും നീട്ടി വളർത്തി കട്ടിമീശയൊക്കെ ഉള്ള ഫ്രീക്കന്മാരാണ് എന്റെ ക്ലാസ്സിൽ കൂടുതലും ഉള്ളത്. ആര് കണ്ടാലും ഒന്ന് പേടിക്കും.
ഞാൻ പെൺകുട്ടികളുടെ ഭാഗത്ത് നോക്കിയപ്പോൾ ഞാനൊന്ന് ഞെട്ടി, ഗൗരി അവൾ എന്നെ രാവിലെ നോക്കിയ അതേ ഭാവത്തിൽ തന്നെ എന്നെ നോക്കി നിൽക്കുകയാണ്.
"ദൈവമേ ഇവള് ഞങ്ങളുടെ ഡിപ്പാർട്ട്മെന്റാണോ ?"
ഞാൻ മനസ്സിലോർത്തു
"എടാ ആദി ഞാൻ മുങ്ങട്ടെ ദെ അവള് നിൽപ്പുണ്ട്."
ഞാൻ പുറകിൽ നിന്ന ആദിയുടെ ചെവിയിൽ പതുക്കെ പറഞ്ഞു.
"ഏവള് "
ആദി അതും പറഞ്ഞ് നോക്കിയപ്പോൾ ആണ് ഗൗരിയെ കണ്ടത്
"ഒന്ന് മരിയാതിക്ക് നിന്ന് സംസാരിച്ച് തുടങ്ങ് സീനിയേഴ്സിന്റെ മാനം കെടുത്താതെ . "
അവൻ അതും പറഞ്ഞ് എന്നെ മുന്നിലേക്ക് തള്ളിവിട്ടു.
ഞാൻ ദൈര്യം സംഭരിച്ച് സംസാരിച്ച് തുടങ്ങി.
"ഞങ്ങൾ നിങ്ങളുടെ സീനിയേഴ്സ് ആണ് , സെക്കന്റിയർ ബാച്ച് .അപ്പൊ ഞങ്ങൾ നിങ്ങളെ ഒന്ന് പരിചയപ്പെടാൻ വന്നതാണ്. പിന്നെ ഈ ചേട്ടന്മാരും ചേച്ചിമാരും നിങ്ങളോട് എന്തെങ്കിലുമൊക്കെ ഇവിടെ അവതരിപ്പിക്കാൻ
💬 Comments
View all comments