0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 449
പതുക്കെയൊക്കെ തള്ള് . " ഞാനതു പറഞ്ഞതും ഞാനും ആദിയും ഒരുമിച്ച് പൊട്ടി ചിരിച്ചു. ഞങ്ങൾ ക്ലാസ്സിലെത്തിയപ്പോൾ ക്ലാസ്സിൽ പെൺകുട്ടികൾ മാത്രം ആൺകുട്ടികൾ ആരുമില്ല. "നിങ്ങൾ എന്താ വായിൽ നോക്കാൻ പോകുന്നില്ലേ? " ക്ലാസ്സിൽ നിന്ന ടീച്ചർ ഞങ്ങളോട് ചോദിച്ചു. "ഓ ഇന്നത്തേക്ക് മതിയാക്കി ടീച്ചർ ഇനി നാളെ ആവാം. " ഞാൻ അതും പറഞ്ഞ് എന്റെ സീറ്റിലിരുന്നു. ടീച്ചർ ഉൾപ്പെടെ പൊട്ടിചിരിക്കുന്നതാണ് ഞാൻ കണ്ടത്. ആദി വന്ന് എന്റെ അടുത്ത് ഇരുന്നു. അങ്ങനെ ഇന്റർവെൽ ആയി. നോക്കിയപ്പോൾ ക്ലാസ്സിലെ ആൺപടമൊത്തം കൂട്ടമായി ക്ലാസ്സിൽ വന്ന് എന്റെ മുമ്പിൽ നിന്നു.. ഞാൻ എന്താണെന്ന് അറിയാൻ വേണ്ടി നോക്കി. "എടാ അജയ് വാ ഫസ്റ്റ് ഇയർ ക്ലാസ്സിൽ കയറണം ഉച്ചവരെ സമയമുണ്ട് ." വന്നപാടെ അമൽ എന്നോട് പറഞ്ഞു. "എന്തിനാ റാഗിങിനാണോ ?" ഞാൻ കാര്യം തിരക്കി " എടാ റാഗിങിനൊന്നും അല്ല ജെസ്റ്റ് ഒന്ന് പരിചയപ്പെടൽ നീയില്ലാതെ എങ്ങനാ . " "എടാ ഞാൻ വരുന്നില്ല ,എനിക്ക് ഒരു മൂടില്ല " "എടാ ഒന്ന് വാ , നീയല്ലേ ക്ലാസ് റെപ്പ് അപ്പൊ നീ തന്നെ സംസാരിച്ച് തുടങ്ങണം." അമൽ അതു പറഞ്ഞപ്പോൾ ആദിത്യനും പോകാമെന്ന് ആംഗ്യം കാണിച്ചു. "എന്നാൽ വാ പോയേക്കാം " ഞങ്ങൾ അങ്ങനെ ഫസ്റ്റ് ഇയർ ക്ലാസ്സിലേക്ക് പോയി . ഞങ്ങളുടെ ക്ലാസ്സ് കഴിഞ്ഞ് ആ വരിയിലെ മൂന്നാമത്തെ ക്ലാസ്സാണ് ഫസ്റ്റ് ഇയർ ക്ലാസ്സ് . ഞങ്ങൾ ക്ലാസ്സിലെത്തിയപ്പോൾ അഞ്ചന ടീച്ചർ ഫസ്റ്റ് ഇയർ സ്റ്റുഡൻസിനോട് സംസാരിക്കുകയായിരുന്നു.. " ടീച്ചറെ ഇനി ഞങ്ങളുടെ

💬 Comments

View all comments