Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
പറയും അത് റാഗിങായൊന്നും കണക്കാക്കണ്ട . അത് നിങ്ങളുടെ കഴിവുകൾ പുറത്തു കൊണ്ടുവരാനും പരസ്പരം പരിചയപ്പെടാനും മാത്രമാണ്. എന്നാൽ തുടങ്ങിക്കൊ "
ഞാനത്രയും പറഞ്ഞ് ഫ്രണ്ട് ബഞ്ചിൽ ഒരു ഫസ്റ്റ് ഇയർ പയ്യന്റെ അടുത്ത് ഇരുന്നു.
"നീയില്ലേ ."
ആദിയാണ് എന്റടുത്ത് അത് കേട്ടത്.
"ഞാൻ ഇവിടെ ഉണ്ടല്ലോ,നിങ്ങൾ തുടങ്ങിക്കോ"
ഞാനതും പറഞ്ഞ് ഇരുന്നു.
എന്റെ ചങ്കുകൾ ഒരോരുത്തരെയും മുന്നിൽ വിളിച്ച് വരുത്തി പിള്ളേർക്ക് ഓരോ പണി കൊടുത്ത് തുടങ്ങി. ക്ലാസ്സിൽ മഴുവനും പൊട്ടിചിരിയും മുഴങ്ങി. പാട്ട് പാടലും കഥാപ്രസംഗവും ചവിട്ട് നാടകം ഉൾപ്പടെ ഫസ്റ്റ് ഇയർ പിള്ളേരെ കൊണ്ട് എന്റെ ചങ്കുകൾ ചെയ്യിപ്പിച്ചു. പക്ഷെ അതെല്ലാം നല്ല തമാശയിലാണ് അവസാനിച്ചത്. വൈകാതെ അവളുടെ ഊഴവും എത്തി ,ഗൗരിയുടേത്.
അവൾ ഒരു പേടിയും ഇല്ലാതെ പുഞ്ചിരിച്ചുകൊണ്ട് മുന്നിൽ വന്നു.
" നീ ഈ ചേട്ടന്റോടെ ' ഐ ലവ് യു ' എന്ന് പറഞ്ഞാൽ മാത്രം മതി ."
നന്ദു എന്നെ ചൂണ്ടികാണിച്ച് കൊണ്ട് പറഞ്ഞു. അവളുടെ മുഖത്ത് ഒരു ചെറിയ പേടി നിഴലിച്ചു.
"ഇവന്മാർ രാവിലെ തൊട്ട് എനിക്ക് പണി തരുവാണല്ലോ." ഞാൻ മനസ്സിലോർത്തു.
" അതൊന്നും വേണ്ട താൻ പോയി സീറ്റിലിരിക്ക് "
ഞാൻ ഗൗരിയോട് പറഞ്ഞു.
" അത് പറ്റില്ല അവൾ ഇത് പറയണം . "
അമൽ തറപ്പിച്ചു പറഞ്ഞു.
" നിന്റെയോടെയൊക്കെ അല്ലേ ഞാൻ മലയാളത്തിൽ പറഞ്ഞത് അതൊന്നും വേണ്ട എന്ന് . "
എന്റെ ഉയർന്ന ദേഷ്യം കലർന്ന ശബ്ദം ക്ലാസ്സ് മുഴുവനും മുഴങ്ങി. എന്റെ പുഞ്ചിരി കലർന്ന
💬 Comments
View all comments