0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 452
മുഖം മാറി ദേഷ്യം കലർന്ന ഭാവമായി മാറിയിരുന്നു. ക്ലാസ്സിലെ എല്ലാപേരും എന്നെ ശ്രദ്ധിക്കുകയാണ്. "എന്താ നോക്കി നിൽക്കുന്നേ പോയി ഇരിക്കടി സീറ്റിൽ." ഞാൻ ഗൗരിയുടെ മുഖത്ത് നോക്കി പറഞ്ഞു. ഗൗരി ഒരു പേടിയോടെ പോയി സീറ്റിലിരുന്നു. അപ്പോഴേക്കും ആദി എന്റെ അടുത്ത് വന്നു. "എടാ കൂൾ ,അവന്മാർ താമാശയ്ക്ക് പറഞ്ഞതല്ലേ വിട്ട്കള . " ആദി അത്രയും പറഞ്ഞപ്പോൾ ഞാൻ ക്ലാസ്സിന് പുറത്തുപോയി നിന്നു .അമലും നന്ദുവുമൊക്കെ ചെയ്തത് തെറ്റായിപ്പോയി എന്ന ഭാവത്തിൽ നിൽക്കുകയാണ്. അവന്മാർ വീണ്ടും പരിചയപ്പെടൽ തുടർന്നു. കുറച്ച് കഴിഞ്ഞ് ആദി എന്റെ അടുത്ത് വന്നു. "എടാ പരിചയപ്പെടലൊക്കെ കഴിഞ്ഞു. നീ അടുത്ത കാര്യങ്ങൾ അവരോട് പറ വാ . " ആദി അതും പറഞ്ഞ് എന്നെ വലിച്ചോണ്ട് ഫസ്റ്റ് ഇയർ ക്ലാസ്സിൽ കയറി. " അപ്പൊ പരിചയപ്പെടൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നു വിചാരിക്കുന്നു. ഈ കോളേജിൽ മൂന്ന് യൂണിയനുകൾ ഉണ്ട് അതിൽ ഏതിൽ ചേരണമെന്നുള്ളത് നിങ്ങളുടെ ഇഷ്ടം അതിൽ ആരും കൈ കടത്തില്ല. യൂണിയനുകൾ ഇലക്ഷൻ സമയത്ത് മാത്രമേ ആക്ടീവ് ആകുകയുള്ളൂ. നിങ്ങൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങളുടെ അടുത്ത് ധൈര്യമായി വന്നു പറയാം ഒരു പേടിയും വേണ്ട. എന്നാൽ ശരി, താങ്ക്സ് " ഞാനതും പറഞ്ഞ് പുറത്തിറങ്ങി . ആദിയും എന്റെ ഒപ്പം വന്നു. സമയം ഉച്ചയായി എന്ന് അറിയിക്കാൻ വയറിനുള്ളിൽ വിശപ്പ് ആളി കത്തുന്നുണ്ട്. "എടാ സോറി " അപ്പോഴേക്കും നന്ദു എന്റെ മുൻപിൽ വന്നു പറഞ്ഞു. "എടാ കുഴപ്പമില്ല. പരിചയപ്പെടാൻ പോയിട്ട് പെൺകുട്ടികളെ ശല്യം ചെയ്താൽ അവർ എന്ത് വിജാരിക്കും

💬 Comments

View all comments