Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
അതുകൊണ്ടാ ഞാൻ നിന്റോടെ ദേഷ്യപ്പെട്ടത്. "
ഞാൻ ചിരിച്ച് കൊണ്ട് മറുപടി കൊടുത്തു.
ഞാനും ആദിയും ചോറു പൊതിയും എടുത്ത് ക്യാമ്പസിനു പുറത്തെ മരച്ചുവട്ടിലുള്ള സ്ഥിരം സ്ഥലത്ത് ഇരുപ്പ് പിടിച്ചു. എന്റെയും അവന്റെയും ചോറ് ഒരു പൊതിയൽ തട്ടി ഒരുമിച്ചാണ് ഞങ്ങൾ കഴിക്കുന്നത്. അത് ഞങ്ങൾ ഫ്രണ്ട്സ് ആയ നാൾ തൊട്ടുള്ള കലാപരിപാടിയാണ്.
"എടാ നീ അവളോട് സംസാരിക്കുന്നില്ലേ . "
ചോറ് കഴിക്കുന്ന സമയത്ത് ആദി എന്നോട് ചോദിച്ചു.
" ആരോട് ?"
" ഗൗരിയോട് "
"എന്തിനാടാ വെറുതേ അവളെ കണ്ടാൽ തന്നെ അറിയാം ഒരു പണച്ചാക്കിന്റെ മകളാണെന്ന് . എന്നെപ്പോലെ അന്നന്നുള്ള വകയ്ക്ക് അർദ്ധരാത്രി വരെ കഷ്ടപ്പെടുന്ന പാവങ്ങളെയൊന്നും പെണ്ണുങ്ങൾക്കൊന്നും ഇഷ്ടമാകില്ല. അത് വിട്. നിന്റെ പെണ്ണ് എന്തു പറയുന്നു. "
ഞാൻ ആദിയോട് ചോദിച്ചു.
"ഓ അത് വേറെ പുകില് മുറപ്പെണ്ണാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നെ നിന്ന് തിരിയാൻ സമ്മതിക്കില്ല. "
ആദി അതും പറഞ്ഞ് ചിരി തുടങ്ങി.
"എടാ അജയ് നിന്റെ ഹോട്ടല് മുതലാളി നൈറ്റ് തട്ടുകട തുടങ്ങിയിട്ട് എന്തായി. "
ആദി എന്നോട് തിരക്കി.
"നല്ല ലാഭമുണ്ട് ഞാനിപ്പോൾ ആ തട്ടുകടയിലാ രാത്രി നിൽക്കുന്നത് അതുകൊണ്ട് എനിക്ക് ഇപ്പോൾ കൂലി കൂട്ടി തരുന്നുണ്ട് . "
ഞാൻ അവനോട് പറഞ്ഞ് ചോറ് കഴിക്കൽ തുടർന്നു.
"എടാ നോക്ക് ഗൗരി "
ആദി അത് പറഞ്ഞപ്പോൾ ഞാൻ തിരിഞ്ഞ് നോക്കി അവളും കൂട്ടുകാരികളും കുറച്ച് അപ്പുറത്ത് കൂടെ നടന്നു പോകുകയാണ് ആദിയെ നോക്കി ചിരിച്ചെങ്കിലും എന്നെ കണ്ടപ്പോൾ ആ പഴയ
💬 Comments
View all comments