0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 454
ഭാവം മുഖത്ത് വന്നു. എനിക്ക് ചിരിയാണ് വന്നത് . ഞങ്ങൾ കഴിച്ച് കഴിഞ്ഞ് ക്ലാസ്സിൽ കയറി . ആ ദിവസം അങ്ങനെ പോയി .രാത്രി ഉറങ്ങാൻ നേരം അവളുടെ മുഖം മനസ്സിൽ വന്നു . സത്യത്തിൽ അവളുടെ ചിരിക്കുന്ന മുഖത്തേക്കാൾ ദേഷ്യം ചുവക്കുന്ന മുഖമാണ് കാണാൻ കൂടുതൽ ചന്തം എന്ന് ഞാൻ മനസ്സിൽ ഓർത്തു. പിറ്റേന്ന് പതിവു പോലെ ഞാനും ആദിയും കോളേജിൽ എത്തി. ഇന്റർവെല്ലിന് ഞാനും ആദിയും ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് ക്ലാസ്സിന് പുറത്ത് നിന്ന് നന്ദു ഞങ്ങളുടെ അടുത്ത് വന്നത്. "എടാ ഒരു കുഴപ്പമുണ്ട്. " നന്ദു വന്നപാടെ എന്റോടെ പറഞ്ഞു. "എന്താടാ എന്താ പ്രശ്നം " ഞാൻ കാര്യം തിരക്കി "എടാ നമ്മുടെ ഫസ്റ്റ് ഇയറിലെ ഒരു പെൺകുട്ടിയെ വേറെ ഏതോ ക്ലാസ്സിലെ ഒരു പയ്യൻ തല്ലിയെന്ന് ആ കൊച്ച് അവിടെ ഇരുന്ന് കരയുകയാ . നമുടെ ഫസ്റ്റ് ഇയറിലെ ഒരു പയ്യനാണ് എന്റെ അടുത്ത് ഈ കാര്യം പറഞ്ഞത് . " നന്ദു അത്രയും പറഞ്ഞ് തീർന്നതും ഞാൻ എന്നീറ്റു . "വാടാ"
എനിക്ക് ദേഷ്യം ഇരച്ചുകയറാൻ തുടങ്ങിയിരുന്നു. ഞാൻ വേഗം നടന്ന് ഫസ്റ്റ് ഇയർ ക്ലാസ്സിലെത്തി .പിന്നാലെ ആദിത്യനും നന്ദുവും വരുന്നുണ്ടായിരുന്നു. ഞാൻ ക്ലാസ്സിൽ പെട്ടെന്ന് കയറി വരുന്നത് കണ്ട് ഫസ്റ്റ് ഇയറിലെ സ്റ്റുഡൻസ് എന്നെ നോക്കുകയാണ് ഞാൻ നോക്കിയപ്പോൾ ഗൗരിയുടെ അടുത്ത് ഇരിക്കുന്ന ഒരു പെൺകുട്ടി കരയുകയാണ് ഗൗരി അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ നേരെ ആ പെൺകുട്ടിയുടെ അടുത്ത് പോയി. "എന്താ നടന്നത് " ഞാൻ തിരക്കി .പക്ഷെ

💬 Comments

View all comments