Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
അവൾ ഒന്നുകൂടെ കരയുകയാണ് ചെയ്തത്.
"പെങ്ങളെ എന്താ നടന്നെന്നാണ് ചോദിച്ചത് ."
എന്റെ ശബ്ദം ഉയർന്നു.
" അത് ! അപ്പുറത്തെ ക്ലാസ്സിലെ ഒരുത്തൻ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഞാൻ തിരിച്ച് ഇഷ്ടമല്ല എന്നു പറഞ്ഞു. അവന്റെ കൂട്ടുകാർ അടുത്ത് നിൽപ്പുണ്ടായിരുന്നു അവർ അവനെ കളിയാക്കിയപ്പോൾ ആ ദേഷ്യത്തിന് അവൻ എന്റെ കരണത്തടിച്ചു. "
ആ പെൺകുട്ടി കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.
"എന്താ തന്റെ പേര് "
ഞാൻ അവളോട് ചോദിച്ചു.
" അപർണ്ണ "
" താൻ വാ "
ഞാനതും പറഞ്ഞ് അവളുടെ കയ്യിൽ പിടിച്ച് എണീപ്പിച്ച് അപ്പുറത്തെ ക്ലാസ്സിൽ പോയി അവളെയും കൊണ്ട് അകത്ത് കയറി.
"ഏതവനാടാ ഇവളെ അടിച്ചത് "
എന്റെ ഉയർന്ന ശബ്ദം ക്ലാസ്സിൽ മുഴങ്ങി.
"ഞാനാ ,എന്ത് വേണം "
അവളെ അടിച്ചവനും കൂട്ടുകാരും മുന്നിൽ വന്നു.
ഞാൻ ആഞ്ഞ് അവന്റെ നെഞ്ചിൽ ചവിട്ടി അവൻ തെറിച്ച് നിലത്ത് വീണു. അവന്റെ ഒരു കൂട്ടുകാരൻ അടിക്കാനായി കൈ പൊക്കിയതും അവന്റെ ആ കയിൽ പിടിച്ച് ബാക്കിലോട്ട് വലിച്ച് വച്ച് എന്റെ കൈമുട്ട് അവന്റെ മുതുകിൽ കേറ്റി. എന്നെ അടിക്കാനായി വന്ന അവന്റെ ബാക്കി കൂട്ടുകാർ എന്റെ പെട്ടന്നുള്ള റിയാക്ഷൻ കണ്ട് പേടിച്ച് ഒന്നു പിന്തിരിഞ്ഞു. അപ്പോഴേക്കും ചവിട്ട് കൊണ്ട് വീണവൻ എന്നെ അടിക്കാനായി എണീറ്റ് ചാടി വന്നു. ഞാൻ വെട്ടി തിരിഞ്ഞ് അവന്റെ മുതുകിൽ ചവിട്ടി ,അവൻ മലന്നടിച്ച് തറയിൽ വീണു. ഞാൻ അവന്റെ വലതു കൈ പിടിച്ച് ഞെരിച്ച ശേഷം എന്റെ കൈമുറുക്കി അവന്റെ കൈയ്യുടെ
💬 Comments
View all comments