0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 456
നടുഭാഗത്ത് നല്ല ഒരു പ്രഹരം കൊടുത്തു. (കളരിയിലെ ഒരു അടിനട പ്രയോഗം ) അവന്റെ കൈയുടെ എല്ല് പൊട്ടുന്ന ശബ്ദം കേട്ടു. " മേലാൽ ഇനി ഒരു പെണ്ണിന്റെയടുത്തും നിന്റെ ഈ കൈപൊങ്ങരുത്. നീ വല്ല പരാതിയും പ്രിൻസിക്ക് കൊടുത്താൽ നീ അഴി എണ്ണും . വുമൺ വയലേഷന് ഞാനിവളെക്കൊണ്ട് പോലീസിൽ പരാതി കൊടുപ്പിക്കും കേട്ടല്ലോ. പിന്നെ ആരെങ്കിലും കേട്ടാൽ ബൈക്കിൽ നിന്ന് വീണതാണ് എന്ന് പറഞ്ഞാൽ മതി. തന്റെ വലത്തെ കയിലെ എല്ല് രണ്ടായി പൊട്ടിയിട്ടുണ്ട് രണ്ട് മാസം
പ്ലാസ്റ്ററിടേണ്ടിവരും തൽക്കാലം ഇതുകൊണ്ട് തൃപ്തിപ്പെടണം .നിന്റെ കാല് കൂടെ തല്ലി ഒടിക്കാൻ അറിയാമേലാഞ്ഞിട്ടല്ല പുറത്തറിഞ്ഞാൽ ഈ കുട്ടിക്കാ നാണകേട്." ഞാനതും പറഞ്ഞ് നടന്നതെല്ലാം പേടിയോടെ നോക്കി നിന്ന അപർണ്ണയെയും വിളിച്ച് ക്ലാസ്സിന് പുറത്തിറങ്ങി. ആദിയും നന്ദുവും ഞങ്ങളുടെ ഫസ്റ്റ് ഇയറിലെ കുറച്ച് കുട്ടികളും ഇതെല്ലാം കണ്ടു കൊണ്ട് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു , കൂട്ടത്തിൽ എന്റെ കാന്താരിഗൗരിയും. അവളുടെ മുഖത്ത് ഒരു പുഞ്ചിരിയുണ്ട് അത് എന്നെ നോക്കി തന്നെയാണ് . എന്റെ മനസ്സിലൂടെ ഒരു കുളിർ തെന്നൽ പാഞ്ഞ് പോയി. പക്ഷെ അവൾ എന്നോടൊന്നും സംസാരിച്ചില്ല , ഞാനും . " നന്ദി ചേട്ടാ " അപർണ്ണ അതു പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു. " എന്റെ പെങ്ങളെ ഏവനെങ്കിലും തൊട്ടാൽ ഈ ചേട്ടൻ വെറുതെ ഇരിക്കുമോ ?" ഞാനതും ചിരിച്ചു കൊണ്ട് പറഞ്ഞ് ആദിയെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു. രണ്ട് കണ്ണുകൾ എന്നെ വീക്ഷിക്കുന്നത് ഞാൻ ശ്രദ്ധിച്ചു എന്റെ കാന്താരിയുടെ കണ്ണുകൾ. കോളേജിൽ

💬 Comments

View all comments