Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
നിന്ന് വീട്ടിൽ എത്തി കുളിച്ച് പതിവു പോലെ ഞാൻ തട്ടുകടയിലേക്ക് എന്റെ ഉപജീവനത്തിനായി പോയി. ആ നശിച്ച ദിവസമാണ് എന്റെ ജീവിതത്തിന്റെ താളം തെറ്റിക്കാൻ തുടക്കം കുറിച്ചത് . ഞാൻ പാർട്ട് ടൈം ജോലിക്ക് നിന്ന ഹോട്ടലിലെ ഓണർ രാജൻ ചേട്ടൻ രാത്രി തട്ട് കട തുടങ്ങിയ നാൾ തൊട്ട് ഞാനും അവിടെയുള്ള ജോലി നോക്കി തുടങ്ങിയിരുന്നു..
രാത്രി ഒരു ഒൻപത് മണി ആയിക്കാണും. തട്ടുകടയിൽ തിരക്ക് ഒക്കെ കുറഞ്ഞു. തട്ടുകടയുടെ അൽപം ദൂരെ ഒരു ഒമിനി വാൻ നിർത്തി അതിൽ നിന്നും മൂന്നു പേർ ഇറങ്ങി തട്ടുകടയിൽ വന്ന് ഭക്ഷണം ചോദിച്ചു ഞാൻ അവർക്ക് ഭക്ഷണം വിളിമ്പികൊടുത്തു.
"എന്താ ചേട്ടാ ഇവിടെ വണ്ടി ഒതുക്കാൻ ഇത്രയും സ്ഥലം ഉണ്ടായിട്ടും ഇവർ ദൂരെ വണ്ടി നിർത്തി നടന്ന് ഇങ്ങോട്ട് വന്നത്, അതു മാത്രമല്ല മൂന്നുപേർക്കും ഒരു കള്ള ലക്ഷണം, സിനിമയിൽ കാണുന്ന ഗുണ്ടകളുടെ സ്റ്റൈൽ മൂന്നുപേർക്കും ഉണ്ട്. "
ഞാനിത്രയും രാജൻ ചേട്ടന്റെ ചെവിയിൽ പതുക്കെ പറഞ്ഞു.
"നീ പറഞ്ഞത് ശരിയാടാ ഇവന്മാർ കൊട്ടേഷൻ ഗ്യാങ്ങിലുള്ളതാ സിറ്റിയിൽ . കൊലക്കേസ്സിൽ വരെ ഉള്ള പ്രതികളാ ഇവന്മാർ പക്ഷെ നല്ല പിടിപാടുള്ളത് കൊണ്ട് ഊരിപ്പോരും "
രാജൻ ചേട്ടൻ പറഞ്ഞത് കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി ,
"അപ്പോൾ ഞാൻ വിജാരിച്ചതൊക്കെ ശരിയായിരുന്നു ."
ഞാൻ മനസ്സിൽ ഓർത്തു.
ആ വന്നവർ ആഹാരം കഴിക്കുന്നതോടൊപ്പം ഇടയ്ക്കിടക്ക് നിർത്തി ഇട്ടിരുന്ന അവരുടെ ഒമിനി വാനിലേക്ക് നോക്കുന്നത് ഞാൻ കണ്ടു അത് എന്നിൽ സംശയം വർദ്ധിപ്പിച്ചു. അത് മാത്രമല്ല ഞാൻ അവരുടെ അപ്പുറത്ത്
💬 Comments
View all comments