0%

Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 458
ഇരുന്ന ഒരാൾക്ക് ആഹാരം വിളമ്പുന്നതിനിടയ്ക്ക് ക്യാഷിന്റെയും പെണ്ണിന്റെയുമൊക്കെ എന്തോ കാര്യങ്ങൾ അവർ പതിയെ പറയുന്നത് ഞാൻ കേട്ടു പക്ഷെ ഒന്നും വ്യക്തമല്ലായിരുന്നു. എന്നിൽ അത് സംശയം കൂട്ടി.
ഞാൻ രാജൻ ചേട്ടന്റെയടുത്ത് ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഒരിടവഴി വഴി ഞാൻ അവർ നിർത്തിയിരുന്ന ഒമിനി വാനിന്റെ പുറകിൽ എത്തി. അവർക്ക് ഞാൻ പുറകിൽ നിന്നാൽ എന്നെ കാണാൻ പറ്റുമായിരുന്നില്ല. മാത്രമല്ല ചെറിയ ഇരുട്ടും ഉണ്ട്.ഞാൻ ഡോറിലെ ഗ്ലാസ്സിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോൾ കൈകാലുകൾ കെട്ടിയ നിലയിൽ ഒരു പെൺകുട്ടി അബോധ അവസ്ഥയിൽ കിടക്കുന്നു. എന്റെ കൈകാലുകൾ ഒരു നിമിഷത്തേക്ക് എങ്കിലും വിറച്ചു. എന്ത് ചെയ്യണമെന്ന് ഒരു ഊഹവും ഇല്ലായിരുന്നു. ഞാൻ വേഗം എന്റെ ഫോണെടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. " സർ ഇത് പോലീസ് സ്റ്റേഷനല്ലേ " "അതെ എന്താ കാര്യം " ഞാൻ കണ്ട കാര്യങ്ങളും കൃത്യ സ്ഥലവും അവർക്ക് പറഞ്ഞ് കൊടുത്തു. "ഞങ്ങൾ ദാ വരുന്നു അവർ അവിടെ നിന്ന് പോകാതെ നോക്കിക്കോ" ഞാൻ പതിയെ തിരിച്ച് ആരും കാണാതെ തട്ടു കടയിലെത്തി. " നീ എവിടെ പോയതാ " ഞാൻ വന്നതു കണ്ട് രാജൻ ചേട്ടൻ ചോദിച്ചു ഞാൻ നടന്ന കാര്യങ്ങൾ എല്ലാം രാജൻ ചേട്ടനോട് പറഞ്ഞു തീർന്നതും റോഡിന്റെ ഇരുവശത്തു നിന്നും പോലീസ് ജീപ്പുകൾ കുതിച്ച് പാഞ്ഞ് വന്നു. ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന അവർക്ക് മറ്റൊന്നും ആലോചിക്കാനുള്ള സമയം കൊടുക്കാതെ തന്നെ ജീപ്പിൽ നിന്ന് പോലീസുകാർ ചാടി ഇറങ്ങി അവരെ കീഴ്പ്പെടുത്തി. ജീപ്പിന്റെ ഫ്രണ്ടിൽ നിന്നും SI ഇറങ്ങി എന്റെ അടുത്ത്

💬 Comments

View all comments