Chapter Title : ??കലിപ്പന്റെ കാന്താരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
ചേട്ടനാണ് എന്നെ എന്നും ബൈക്കിൽ വീട്ടിൽ എത്തിക്കുന്നത്.
ഞാൻ നടന്ന കാര്യങ്ങൾ അമ്മയോട് പറഞ്ഞു.
" നിനക്ക് നിന്റെ അച്ഛന്റെ അതേ സ്വഭാവും അതോടൊപ്പം അതേ ദേഷ്യവും തന്റേടവും കിട്ടിയിട്ടുണ്ട് "
അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു പക്ഷെ താമസിയാതെ അമ്മയുടെ മുഖം മങ്ങി , കാരണം എനിക്ക് മനസ്സിലായി .അവന്മാർ എന്നെ എന്തെങ്കിലും ചെയ്യുമോ എന്നോർത്തുള്ള പേടിയാണ്.
രാവിലെ പതിവു പോലെ ഞാൻ കോളേജിലേക്ക് പോകാൻ റെഡിയായി വീടിന് പുറത്തിറങ്ങി ആദിയെ ഫോണിൽ വിളിച്ചു .അൽപം കഴിഞ്ഞപ്പോൾ ആദി ബൈക്കുമായി എത്തി.
കോളേജിലേക്ക് പോകുന്ന വഴി കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ ആദിയോട് ഞാൻ പറഞ്ഞു.
" അജയ് പൊളിച്ചെടാ അവന്മാർക്ക് അങ്ങനെ തന്നെ വേണം. പിന്നെ നീ പറഞ്ഞതനുസരിച്ച് അവന്മാർ കുഴപ്പക്കാരന്മാണെന്നാ തോന്നുന്നേ "
ആദി അത്രയും പറഞ്ഞ് നിർത്തി . ഞങ്ങൾ കോളേജിലെത്തി ക്ലാസ്സിൽ കയറി. നന്ദു അപ്പോഴേക്കും ഞങ്ങളുടെ അടുത്ത് വന്നു.
"എടാ അജയ് നാളെ ഏതാ ദിവസമെന്ന് അറിയോ ."
അവൻ എന്റോടെ ചോദിച്ചു.
"ഇല്ല എന്താടാ , എന്താ വിശേഷം . "
"എടാ നാളെയാണ് വാലെന്റൈൻസ് ഡേ . "
നന്ദു ചിരിച്ചു കൊണ്ട് പറഞ്ഞു.
"എന്തിനാ എനിക്ക് അടുത്ത പണി തരാനുള്ള ഭാവമാണോ ?"
ഞാനവനോട് ചോദിച്ചു.
"ഒന്നു പോടാ അന്ന് അങ്ങനെയൊക്കെ പറ്റി എന്ന് പറഞ്ഞ് എന്നെ ഇങ്ങനെ പറയാതെ . "
"പിന്നെന്താ കാര്യം "
"എടാ നമ്മൾ ഫസ്റ്റ് ഇയറിൽ വന്നപ്പോൾ ഈ ദിവസം നടത്തിയ പ്രോഗ്രാം നമുക്ക് നടത്തണ്ടേ?"
നന്ദു
💬 Comments
View all comments