0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 369
എല്ലാവർക്കും നമസ്കാരം, നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല കാരണം ഞാൻ ഒരു കഥാകൃത്ത് ഒന്നുമല്ല. വീട്ടിൽ സമയം പോകാതെ വെറുതേ ഇരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞു വന്ന കഥകൾ കുത്തികുറിച്ചു എന്നു മാത്രം . അതിന് നിങ്ങൾ ഇത്രയും സപ്പോർട്ട് നൽകിയതിന് ഒരായിരം നന്ദി. കഥയുടെ കഴിഞ്ഞ രണ്ട് ഭാഗത്തിനും നിങ്ങൾ നൽകിയ സപ്പോർട്ടിന് ആദ്യമേ നന്ദി പറയുന്നു. ഇനിയും നിങ്ങളുടെ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു എന്നാൽ മാത്രമേ ഇനിയും ഇതു പോലുള്ള കഥകൾ അവതരിപ്പിക്കാൻ സാധിക്കൂ. ഇത് കഥയുടെ അവസാന പാർട്ടാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായും കമന്റു ചെയ്യണം എന്നാൽ തുടങ്ങട്ടെ ,

കലിപ്പന്റെ കാന്താരി 3

Kalippante Kaanthari 3 | Author : Chekuthane Snehicha Malakha | Previous Part

"ഐ ലവ് യു" അവൾ അവളുടെ നാണം നിറഞ്ഞ മുഖം കൊണ്ട് എന്നെ നോക്കി പറഞ്ഞു. എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം വന്നു നിറഞ്ഞു ,അത് എന്റെ മുഖത്ത് ഒരു പുഞ്ചിരിയായി പ്രതിഫലിച്ചു. പക്ഷെ വൈകാതെ തന്നെ എന്റെ മനസ്സിൽ പലചിന്തകളും വന്നു നിറഞ്ഞു അത് എന്റെ മുഖത്തെ ചിരി കെടുത്തുന്നതിന് കാരണമായി. ഞാൻ അടുത്തുള്ള മരച്ചുവട്ടിൽ എന്റെ മനസ്സിൽ വന്ന ചിന്തകളെ കുറിച്ച് ആലോചിച്ച് ഇരുന്നു. "എന്താ ആലോചിക്കുന്നേ " ഗൗരിയുടെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്ന് വിളിച്ചുണർത്തിയത്. അവൾ വന്ന് എന്റെ തൊട്ടടുത്ത് ഇരുന്നു. " തനിക്ക് എന്നെപ്പറ്റി എന്തൊക്കെ അറിയാം. " ഞാൻ ഗൗരിയോട് ചോദിച്ചു. " അത് , അജയ് ചേട്ടൻ നല്ലപോലെ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് , ക്ലാസ്സിലെ ഹീറോയാണ് പിന്നെ കളരിപ്പയറ്റൊക്കെ പഠിച്ചിട്ടുണ്ട്. ഇതൊക്കെ ക്ലാസ്സിലെ കുട്ടികൾ പറഞ്ഞ് കേട്ടിട്ടുള്ള അറിവാണ്. " ഗൗരി ഒരു പുഞ്ചിരിയോടെ പറഞ്ഞു. "താൻ കേട്ടതൊന്നുമല്ല ഞാൻ . എനിക്ക് അച്ഛനില്ല , മരിച്ചു പോയി. അമ്മ മാത്രമേ ഉള്ളൂ. ഞാൻ ഒരു തട്ടുകടയിൽ ജോലി ചെയ്താണ് വീട് നോക്കുന്നതും പഠിക്കുന്നതും. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ പാപ്പർ ദരിദ്രൻ എന്നൊക്കെ പറയാം. തന്നോടിത് പറയണമെന്നെനിക്ക്

💬 Comments

View all comments