Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
നല്ലപോലെ പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ് , ക്ലാസ്സിലെ ഹീറോയാണ് പിന്നെ കളരിപ്പയറ്റൊക്കെ പഠിച്ചിട്ടുണ്ട്. ഇതൊക്കെ ക്ലാസ്സിലെ കുട്ടികൾ പറഞ്ഞ് കേട്ടിട്ടുള്ള അറിവാണ്. "
ഗൗരി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
"താൻ കേട്ടതൊന്നുമല്ല ഞാൻ . എനിക്ക് അച്ഛനില്ല , മരിച്ചു പോയി. അമ്മ മാത്രമേ ഉള്ളൂ. ഞാൻ ഒരു തട്ടുകടയിൽ ജോലി ചെയ്താണ് വീട് നോക്കുന്നതും പഠിക്കുന്നതും. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ പാപ്പർ ദരിദ്രൻ എന്നൊക്കെ പറയാം. തന്നോടിത് പറയണമെന്നെനിക്ക് തോന്നി കാരണം ഞാൻ തന്നെ ചതിച്ചു എന്ന് പിന്നീട് പറയരുതല്ലോ. പ്രണയിച്ച ശേഷം ഞാൻ ഒരു ദരിദ്രവാസിയാണെന്നറിഞ്ഞ് ഇട്ടിട്ട് പോകുന്നതിനേക്കാൾ ഭേദമല്ലേ ഇപ്പോഴേ അവസാനിപ്പിക്കുന്നത്. "
ഞാനിത് അവളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
"അജയ് ചേട്ടന് തെറ്റി,ഞാൻ സ്നേഹിച്ചത് ചേട്ടനെയാണ് ഈ നല്ല സ്വഭാവത്തെയാണ് അല്ലാതെ ജീവിക്കുന്ന ചുറ്റുപാടിനെയല്ല. എന്റെ അച്ഛനും കഷ്ടപ്പെട്ട് പഠിച്ചാണ് ഇന്ന് കാണുന്ന നിലയിലായത്. അച്ഛൻ എപ്പോഴും എന്നോടും അനുജത്തിയോടും പറയുന്ന ഒരു വാക്ക് ഉണ്ട് 'പണം ഇന്ന് വരും നാളെ പോകും എന്നാൽ നന്മയുള്ളവരെ കണ്ടെത്താൻ പാടാണ് അവരെ കൈവിട്ടാൽ തിരിച്ച് കിട്ടില്ല എന്ന് . "
"സോ ഐ ലവ് യു ആന്റ് യുവർ ആറ്റിറ്റ്യൂഡ്. "
അവൾ ഇത്രയും പറഞ്ഞ് നിറഞ്ഞ കണ്ണുകളോടെ ഇരുന്ന എന്റെ കവളിൽ ഒരു ഉമ്മ തന്നു . സത്യത്തിൽ അതെനിക്കൊരു ഷോക്കായിരുന്നു. ഉമ്മ വച്ച ശേഷം ആരെങ്കിലും കണ്ടോ എന്ന് ചുറ്റും നോക്കിയ ശേഷം ഇല്ല എന്നുള്ള ഭാവത്തിൽ അവൾ പുഞ്ചിരിച്ചു.
അത് എന്റെ മനസ്സിൽ തന്ന
💬 Comments
View all comments