0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 617
സന്തോഷം കുറച്ചൊന്നുമല്ല. അപ്പോഴേക്കും ഇന്റർവെൽ ടൈം കഴിഞ്ഞിരുന്നു. ഞാനവളുടെ കൈയ്യും പിടിച്ച് കോളേജിനകത്തേക്ക് കയറി. ക്ലാസ്സിന്റെ ഫ്രണ്ടിൽ തന്നെ എന്നെയും കാത്ത് ആദി നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ കൈ കോർത്ത് പിടിച്ച് വരുന്നത് കണ്ട ആദി സന്തോഷത്തോടെ കയ്യുടെ തള്ള വിരലുകൾ പൊക്കി ' സക്സസ് ' എന്ന ഭാവത്തിൽ ചിരിക്കുന്നത് ഞാൻ കണ്ടു. ഗൗരിയെ ക്ലാസ്സിലേക്ക് അയച്ച് ഞാൻ എന്റെ ക്ലാസ്സിൽ കയറി. ക്ലാസ്സിൽ അദ്യാപകൻ ക്ലാസ്സെടുക്കുമ്പോൾ എനിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല കാരണം എന്റെ മനസ്സിൽ മുഴുവനും അവളുടെ ചിരിച്ച മുഖമായിരുന്നു. മനസ്സിൽ മുഴുവൻ ലൻജ് ബ്രേക്ക് ആകണം എന്നുള്ള വിജാരം മാത്രം അവളെ കാണണം സംസാരിക്കണം എന്ന ചിന്ത മാത്രമായി. ലൻജ് ബ്രേക്ക് ആയപ്പോൾ ഞാൻ ചോറു പൊതിയും എടുത്ത് ആദിയെയും കൂട്ടി ഗൗരിയുടെ ക്ലാസ്സിലേക്ക് പോയി എന്നാൽ അവളെ അവിടെ കണ്ടില്ല. " അവൾ കൂട്ടുകാരികളോടൊപ്പം എവിടെയെങ്കിലും ഇരുന്ന് കഴിക്കാൻ പോയിക്കാണും വാ നമുക്ക് കഴിച്ചിട്ട് നോക്കാം. " ആദി അത് പറഞ്ഞപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി. ഞങ്ങൾ സ്ഥിരമായി ഇരുന്നു കഴിക്കുന്ന മരച്ചുവട്ടിലേക്ക് നടന്നു. പക്ഷെ അവൾ എന്നെയും കാത്ത് അവിടെ ഉണ്ടായിരുന്നു കയ്യിൽ അവളുടെ ചോറുമായി . "എത്ര നേരമായി കാത്ത് നിൽക്കുന്നൂന്ന് അറിയോ . " എന്നെ കണ്ടതും ഒരു പുഞ്ചിരി കലർന്ന കൊഞ്ചലോടെ ചോദിച്ചു. "എടാ ഇനി ഞാൻ അധികപറ്റാവുമോ? " ആദി അത് എന്നോട് ചോദിച്ചു. "നീ എന്നെ ഇങ്ങനെയാണോ കാണുന്നേ. ഇതെന്റെ പെണ്ണാണെങ്കിൽ നിനക്കിവൾ പെങ്ങളാ എന്താ നിനക്ക് നിന്റെ പെങ്ങളുടെ അടുത്ത് ഇരുന്ന് ചോറ്

💬 Comments

View all comments