Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
കഴിക്കാൻ പറ്റില്ലേ ."
"എന്റെ പോന്നേ ഞാൻ ചുമ്മാ ചോദിച്ചതാ . "
ആദി അതും പറഞ്ഞ് എന്റെ കയ്യിൽ നിന്ന് ചോറ് പൊതിയും വാങ്ങി മരത്തണലിൽ സ്ഥാനം പിടിച്ചു.
ഞാൻ നോക്കിയപ്പോൾ ഞങ്ങളുടെ സംസാരം ഒരു പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ഗൗരിയെയാണ് ഞാൻ കണ്ടത്.
ആദി സ്ഥിരം കലാപരിപാടി തുടർന്നു എന്റെയും അവന്റെയും ചോറ് ഒരു പൊതിയൽ തട്ടി. ഞങ്ങളുടെ അടുത്തിരുന്ന് ഗൗരിയും അവൾ കൊണ്ടുവന്ന ആഹാരം കഴിച്ചുതുടങ്ങി. അവൾ ഇടയ്ക്ക് ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് ഒരു കൗതുകത്തോടെ നോക്കിയിരുന്നു.
"നിങ്ങൾ ബ്രദേഴ്സ് ആണെന്നാണ് ഞാൻ കരുതിയത് . ക്ലാസ്സിലുള്ളവരാണ് നിങ്ങൾ ഫ്രണ്ട്സ് ആണ് ബ്രദേഴ്സ് അല്ല എന്നു പറഞ്ഞത്."
ഗൗരി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
"ഞങ്ങൾ ' ഫ്രണ്ട്സ് വിത്ത് ബ്രദേഴ്സ് ' ആണ് . "
ആദി അപ്പോൾ തന്നെ മറുപടി പറഞ്ഞു.
ചോറ് കഴിച്ച് ഞങ്ങൾ കൈകഴുകി.
"ഇനി ഞാൻ ഇവിടെ നിന്നാൽ സ്വർഗത്തിലെ കട്ടുറുമ്പാകും , ഞാൻ ക്ലാസ്സിലുണ്ടാകും."
ആദി അതും പറഞ്ഞ് അവിടെ നിന്ന് പോയി.
ഞാനും ഗൗരിയും നടന്ന് ഗൗണ്ടിന് അടുത്തുള്ള പടിയിൽ സ്ഥാനം പിടിച്ചു.
"എന്താ ഇങ്ങനെ നോക്കി ഇരിക്കുന്നേ ഒന്നും സംസാരിക്കാനില്ലേ ."
നോക്കത്താ ദൂരത്തേ കാഴ്ചകളിൽ മുഴുകിയിരുന്ന എന്നോട് ഗൗരി ചോദിച്ചു.
"ഞാൻ ആലോചിക്കുകയായിരുന്നു നമ്മൾ ആദ്യം കണ്ട ദിവസം . ഞാൻ കരുതി തനിക്ക് എന്നെ ഇഷ്ടമായില്ല എന്ന് ."
ഞാൻ ഒരു പുഞ്ചിരിയോടെ ഗൗരിയോട് പറഞ്ഞു.
" എന്നോട് ഒരുപാട് പേർ ഇഷ്ടമാണെന്ന് സ്കൂളിൽ വച്ചൊക്കെ
💬 Comments
View all comments