Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]
അങ്കിളേ ഞാൻ ഇവിടെ ജോലിക്ക് നിൽക്കുന്നതാ . ദാ നിൽക്കുന്നതാ ഓണർ . "
ഞാൻ രാജൻ ചേട്ടനെ ചൂണ്ടികാണിച്ച് പറഞ്ഞു.
"എനിക്ക് ഇങ്ങനെ സ്വന്തമായി ജോലി ചെയ്തു പഠിക്കുന്ന കുട്ടികളെ വലിയ ഇഷ്ടമാ, ഇതൊക്കെ ഒരു നാൾ ഞാനും അനുഭവിച്ചതു കൊണ്ടാകും."
അയാൾ അത് പറഞ്ഞപ്പോൾ എന്റെ കഷ്ടപ്പാട് ഓർത്ത് ഞാൻ അഭിമാനിച്ചു. അവർ ആഹാരം കഴിക്കൽ തുടർന്നു. ഞാൻ എന്റെ ജോലികളിലേക്കും. ഇടയ്ക്ക് ഗൗരി കൈ കൊണ്ട് ഭക്ഷണം ഉഗ്രൻ എന്ന് ആഗ്യവും കാണിച്ച് ചിരിച്ചു.
അവർ ആഹാരം കഴിച്ച് അവിടെ നിന്ന് മടങ്ങി. കാർ മുന്നോട്ട് പോകുമ്പോഴും അവൾ കാറിനുള്ളിൽ നിന്ന് എന്നെ തിരിഞ്ഞ് നോക്കി ചിരിക്കുന്നുണ്ടായിരുന്നു. എന്നെ അവളുടെ അച്ഛന് പരിചയപ്പെടുത്താൻ മന:പൂർവ്വം അവൾ വിളിച്ചോണ്ട് വന്നതാണെന്ന് എനിക്ക് മനസ്സിലായി. ഇത്രയധികം അവൾ എന്നെ സ്നേഹിക്കാൻ എനിക്ക് എന്ത് ഉണ്ട് എന്ന് ആലോചിച്ച് കണ്ണുകൾ നിറഞ്ഞു.
തട്ടുകട അടച്ച് ഒരു 10 മണിയായപ്പോൾ രാജൻ ചേട്ടൻ എന്നെ വീട്ടിലെത്തിച്ചു. ഞാൻ മുറ്റത്തെത്തിയതും അമ്മ ഞാൻ വരുന്നത് കണ്ട് പുറത്തേക്ക് വന്നു. മിക്കവാറും ദിവസങ്ങളിൽ തട്ടുകടയിലെ ആഹാരം ഞാൻ വീട്ടിൽ കൊണ്ട് വന്ന് ഞാനും അമ്മയും ഒരുമിച്ച് ഇരുന്ന് കഴിക്കും. അന്ന് എന്റെ മുഖം പതിവിലും സന്തോഷത്തിലായിരുന്നു.
"എന്താടാ ഇന്ന് ഇത്രയും സന്തോഷം മുഖത്ത് ."
തട്ടുകടയിലെ ദോശ കറിയിൽ മുക്കി എന്റെ വായിലേക്ക് വച്ചു തരുന്ന നേരം അമ്മ എന്നോട് തിരക്കി.
" ഒന്നുമില്ല അമ്മേ"
"എടാ, അജയ് നിന്റെ മുഖം കണ്ടാൽ എനിക്കറിയില്ലേ. ഏതാടാ ആ പെണ്ണ്. "
അമ്മ
💬 Comments
View all comments