0%

Chapter Title : ??കലിപ്പന്റെ കാന്താരി 3 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] [Climax]

Author : Kambikathakal Read All Parts 624
അത് ചോദിച്ചപ്പോൾ ഞാൻ ഞെട്ടി.
" അമ്മയ്ക്കങ്ങനെ മനസ്സിലായി " "എടാ, ഞാനും നിന്റെ അച്ഛനും സ്നേഹിച്ച് തന്നെയാ വിവാഹം കഴിച്ചത് . അതുകൊണ്ട് തന്നെ പ്രേമം തലക്ക് പിടിച്ചാൽ വരുന്ന മാറ്റമൊക്കെ കണ്ടാൽ ഈ അമ്മയ്ക്ക് മനസ്സിലാകും ,ആരാടാ ഈ അമ്മയോട് പറ . " അമ്മ അത് പറഞ്ഞപ്പോൾ ഞാൻ ഗൗരിയെ ആദ്യ ദിവസം കണ്ടതു മുതൽ രാത്രി തട്ടുകടയിൽ നടന്ന സംഭവം വരെ വിശധമായി പറഞ്ഞു കൊടുത്തു. "മോനേ നീ പറഞ്ഞത് വച്ച് നോക്കുമ്പോൾ അവൾക്ക് നിന്നെ ഒരു പാട് ഇഷ്ടമാണ്. സ്നേഹിക്കരുത് എന്ന് ഈ അമ്മ ഒരിക്കലും പറയില്ല പക്ഷെ സ്നേഹിച്ചാൽ കൈവിടരുത് ഏത് പ്രശ്നത്തിലും അവളുടെ കൈ നീ ചേർത്ത് പിടിക്കണം. പിന്നെ പ്രേമത്തിന്റെ ഇടയിൽ നിങ്ങൾ രണ്ടു പേരും നിങ്ങളുടെ ഭാവി മറക്കരുത്." അമ്മ അത്രയും പറഞ്ഞ് ഒരു ദീർഘ നിശ്വാസം വലിച്ച് വിട്ടു. അമ്മയുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. അമ്മ അച്ഛനെ കുറിച്ച് ആലോചിച്ചു എന്ന് എനിക്ക് മനസ്സിലായി. പഠിക്കുന്ന കാലത്തെ പ്രണയം ഒടുവിൽ അത് വിവാഹത്തിൽ കലാശിച്ചു. സമൂഹത്തിലെ സാമ്പത്തിക ചേരിതിരിവ് കാരണം രണ്ട് വീട്ടുകാരും അച്ഛനെയും അമ്മയെയും കൈവിട്ടു. അച്ഛൻ നല്ല പാചകക്കാരനാണെന്ന് അമ്മ പറഞ്ഞ് കേട്ടുള്ള അറിവുണ്ട് .ആ കഴിവായിരിക്കും എനിക്കും കിട്ടിയത്. ഒടുവിൽ ജീവിച്ച് തുടങ്ങി ഒന്നര വർഷമായപ്പോൾ മരണം അവരെ വേർപിരിച്ചു. ഞാൻ അമ്മയുടെ കണ്ണുകളിൽ നിറഞ്ഞ തൂകിയ കണ്ണുനീർ തുള്ളികൾ എന്റെ വിരകൾ കൊണ്ട് ഒപ്പിഎടുത്തു. "അമ്മയ്ക്ക് ഞാനില്ലേ, അച്ഛൻ ഇവിടയൊക്കെ തന്നെ കാണും അമ്മയുടെ സ്നേഹം

💬 Comments

View all comments