Chapter Title : കളിപ്പാട്ടം [? ? ? ? ?]
ചെയ്യും, എങ്ങനെ തുടങ്ങണം എന്ത് പറയണം എന്ന് അറിയില്ല, കിടക്കയിൽ കമിഴ്ന്നു കിടന്നു ഞാൻ ആലോചിച്ചു,
എന്റെ roomate ഇഷാനി പുറത്തായിരുന്നു. അവൾ 3rd ഇയർ ആണ്, ആ കുട്ടി ജിം ലോക്കെ പോയി പതുക്കെ വരൂ. (ഉണ്ടപക്കുടു ആണ്).
ഒടുവിൽ ഞാൻ ഡയൽ ചെയ്യും മുൻപേ ഇങ്ങോട്ട് വന്നു കാൾ!
ഒരു റിങ്ങിൽ തന്നെ ഞാൻ എന്തോ ആലോചനയിൽ ആയിരുന്നത് കൊണ്ട് അറിയാതെ ഫോൺ എടുത്തു, പിന്നെയാണ് അമളി പറ്റിയെന്നു ആലോചിച്ചത്.
“ഹാലോ...സാർ”
“യമുന.”
“സാർ”
“ഫോണിലാണോ എപ്പോഴും കളി?”
“ഉം”
“ഞാൻ പുറത്തു പോവാ, ഫ്രണ്ട്‌സ് ന്റെ കൂടെ, ഒരു ചെറിയ പാർട്ടി. വിളിച്ചാൽ ചിലപ്പോ കിട്ടില്ല അതാ നേരത്തെ പറഞ്ഞെ, ഇനി വിളിച്ചിട്ട് എടുത്തില്ല പറഞ്ഞിട്ട് ആ ഫോട്ടോസ് ലീക് ചെയ്യാൻ തോന്നേണ്ട”
“അയ്യോ..ഞാൻ അങ്ങനെ ഒന്നും ചെയ്യൂല്ല”
“ഉം”
“അപ്പൊ പേടിയുണ്ടല്ലേ..”
“പേടിക്കാതെ പറ്റുവോ..”
“ഉം”
“ഉം”
“ഈ സൺഡേ എന്തെലും പ്രോഗ്രാം ഉണ്ടോ സാർ, ഫ്രണ്ട്‌സ് ന്റെ ഒപ്പം കറങ്ങാനോ പാർട്ടിയോ എന്തെലും”
“ഇതുവരെ ഒന്നും ഇല്ല….എന്തെ ചോദിയ്ക്കാൻ”
“സാറിന്റെ ഫ്ലാറ്റ് സ്കൈലൈൻ കാക്കനാട് അല്ലെ”
“ഉം”
“ഞാൻ വന്നോട്ടെ ഈയാഴ്ച”
“അതെന്തിനാ”
“എനിക്ക് കാണാൻ”
“വേണ്ട”
“ശരി, ഞാൻ വെക്കുവാ”
മുഖത്തടിയേറ്റപോലെയുള്ള സാറിന്റെ ആ മറുപടി
കിട്ടിയപ്പോൾ എനിക്ക് കലി വന്നു, ഞാൻ ഒന്നും ആലോചിക്കാതെ എന്റെ ഫോൺ എടുത്തു ഒരേറു കൊടുത്തു.
എന്റെ പുതിയ Samsung s10 പ്ലസ് !, അതിന്റെ ഗ്ലാസ് പൊട്ടി ആ സാധനം ഓഫായി.
എന്നിട്ടും എനിക്ക് എന്റെ കലി തീർന്നില്ല, കൈയിൽ ഉണ്ടായിരുന്ന വെള്ള സ്കെയിൽ ഞാൻ വളച്ചു പൊട്ടിച്ചു.
ആകെ മൊത്തം പ്രാന്ത് പിടിക്കുന്ന പോലെ നിക്ക് തോന്നി. ഫാൻ ഫുൾ സ്പീഡാക്കി ഞാൻ കിടക്കയിലേക്ക് കമിഴ്ന്നു കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ടപക്കുടു വന്നു. അവൾ എന്റെ ഫോൺ വാതിലിന്റെ താഴെ കിടക്കുന്നത് കണ്ടപ്പോള്,
“എന്താടി ഫോൺ എറിഞ്ഞതാണോ.”
“അതെ ചേച്ചിക്കെന്താ”
“എനിക്കെന്താ. സ്ക്രീൻ പൊട്ടി ചില്ലു നിന്റെ കാലെത്തെന്നെ കുത്തി കേറും”
“ഓഹ്”
ഉണ്ടപക്കുടു ഫോൺ എടുത്തു എന്റെ ടേബിളിൽ
💬 Comments
View all comments