Chapter Title : കളിത്തൊട്ടിൽ 8 [കുട്ടേട്ടൻ കട്ടപ്പന]
എനിക്ക് സരിതയെ അല്ലാതെ ആരെയും ഓർമ്മ കിട്ടുന്നില്ല പരിചയം ഉള്ള മുഖങ്ങൾ തന്നെ പക്ഷേ അവരൊക്കെ ആര് ???
ഹൊ തല പെരുക്കുന്നത് പോലെ തോന്നി.
അവളോട് എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. സരിത എന്നെ കട്ടിലിലേക്ക് മാടി വിളിക്കുന്ന ഓർമ്മ അല്ലാതെ എനിക്ക് മറ്റൊന്നും ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ ഏതൊ കൊടുംകാട്ടിൽ ഉറ്റപ്പെട്ട പോലെ . അത് വല്ലാത്ത ഒരു അവസ്ഥയായിരുന്നു ' - കുറച്ച് നേരം കൂടി കരഞ്ഞ് അവൾ തളർന്നിരുന്നു. മാമൻ ഒരു ചെയറിട്ട് അവളെ എന്റെ അരുകിൽ ഇരുത്തി. ഞങ്ങൾ പരസ്പരം കണ്ണിൽ നോക്കിയിരുന്നു. എന്റെ കണ്ണുകൾ നനത്തിരുന്നു. സരിത ആൾ ആകെ മാറിയിരിക്കുന്നു. കണ്ണുകളിലും മുഖത്തും വിഷാദം തളം കെട്ടി നിൽപ്പുണ്ടായിരുന്നു. മാസങ്ങളായി ഒറങ്ങാതെ ഇരിന്നതിന്റെ ക്ഷീണം കണ്ണുങ്ങളിൽ കണ്ട് . ഞാൻ സരിതയോട് ചെറിയ സ്വരത്തിൽ ചോദിച്ചു. എടീ എനിക്ക് എന്താ പറ്റിയത് . ഞാനിവിടെ എത്ര നാളായി.
അവൾ വീണ്ടും കരയാൻ വിതുമ്പി.
ഡോക്ടർ ഗോപനായിരുന്നു. മറുപടി പറഞ്ഞത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ലിനുവിനെ ഒരു കാർ തട്ടി എതിരെ വന്ന ബസിനിടയിലേക്ക് വീണു. ഹോസ്പിറ്റലിൽ എത്തിയിട്ടു ഒന്നര മാസം കഴിഞ്ഞു. ഇനി തന്റെ ശരീരത്തിൽ ഒടിയാത്ത ഒരു എല്ലും ബാക്കിയില്ല . തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. ഈ ചെറുപ്രായമായതിനാലാകാം താൻ രക്ഷപ്പെട്ടത്. ശ്വാസകോശവും ഹൃദയവും ഒക്കെ പ്രവർത്തനം മുടക്കിയ രീതിയിൽ ആയിരുന്നു താൻ ഇവിടെ എത്തുമ്പോൾ. കൂടുതൽ പിന്നെ പറയാം ഇപ്പോൾ അധികം സംസാരിക്കേണ്ട. ഈ ചുറ്റുമുള്ളവരെ ഒക്കെ മനസ്സിലായോ ലിനുവിന്.
ഞാൻ : സരിതയെ നോക്കി
സർ എനിക്ക് സരിതയുടെ മുഖം മാത്രമേ ഓർമ കിട്ടുന്നുള്ളു. ബാക്കി ഉള്ളവരെ ഒക്കെ എവിടെയോ പരിചയം ഉള്ള പോലെ ഒന്നും മനസ്സിലാകുന്നില്ല.
ഗോപൻ: വിഷമിക്കണ്ട ലിനു ഇത്തരം ഹെഡ് ഇൻ ജ്വറി പേഷ്യൻസിൽ ഒരു ചെറിയ ഓർമക്കുറവ് കാണാറുണ്ട്. 4 അഞ്ച് മാസനിനു ശേഷമേ അത് മാറു. വിശ്രമിച്ചോളൂ.
എന്നിട്ട് ഡോക്ടർ സരിതയെ നോക്കി ! സന്തോഷമായില്ലേ സരിതക്ക് പിന്നെ ഭാവി വരൻ ആകെ പഞ്ചറായി ഇരിക്കുക
💬 Comments
View all comments