Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]
ഇല്ലെന്നും ടോണിക്ക് അറിയാം. ആരാണെന്ന് പറയും..?
"ഞങ്ങൾ ഫ്രണ്ട്സാണ്. ഇപ്പൊ ആ ചായക്കടയിൽ വച്ചു കണ്ടു, പരിചയപ്പെട്ടു. താങ്കൾ ഇവളുടെ ആരാ.?"
സംഗീതയുടെ പരുങ്ങൽ കണ്ടിട്ട് വാഹിദ് ഇടയിൽ കയറി മറുപടി കൊടുത്തു. ടോമി അവനെ ഒന്ന് ഇരുത്തി നോക്കി. അതിൽ ഭീഷണിയുടെ തണുത്തു മരവിച്ച ഭാവമുണ്ടെന്ന് വാഹിദിനു മനസ്സിലായി. ടോമി സംഗീതയുടെ കൈയിൽ കയറി പിടിച്ചിട്ട് ഫുട്പാത്തിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ തുനിഞ്ഞപ്പോൾ സംഗീത ബലം പ്രയോഗിച്ചു. അവൾ നിന്നിടത്തു നിന്ന് അനങ്ങിയില്ല. ടോമി ഒരു അതിശയമുള്ള എന്തോ കണ്ടത് പോലെ അമ്പരപ്പോടെ അവളെ നോക്കി.
"ഞാൻ വരുന്നില്ല. ഞാൻ കഴിഞ്ഞ ദിവസം തന്നോട് പറഞ്ഞതല്ലേ എനിക്ക് മടുത്തു തുടങ്ങിയെന്ന്. കൊല്ലുന്നെങ്കിൽ കൊല്ല്, അല്ലെങ്കിൽ ഞാനങ്ങു ചത്തു തന്നേക്കാം."
സംഗീതയുടെ തൊണ്ടയിടറി. കണ്ണുകൾ നിറഞ്ഞു കവിളിലേക്ക് ചുടുനീർ ഒഴുകിയിറങ്ങി. പക്ഷേ എന്തോ തമാശ കേട്ടത് പോലെ ടോമിയിൽനിന്നൊരു ചിരിയുണ്ടായി.
"ഭായ്. അവളെ വിട്ടേക്ക്. ഇന്ന് ഞാൻ പറഞ്ഞുറപ്പിച്ചതാ. അവൾക്ക് ഇന്ന് നിങ്ങടെ കൂടെ വരാൻ താത്പര്യം ഇല്ലെന്ന് പറഞ്ഞില്ലേ."
വാഹിദ് ടോമിയുടെ അടുത്തേക്ക് നീങ്ങി അവന്റെ കൈയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ടോമിയുടെ മുഖഭാവം മാറി, കണ്ണുകൾ ചുരുങ്ങി. അവൻ വാഹിദ് പറഞ്ഞതിന്റെ ഉദ്ദേശം മനസ്സിലാകാത്ത ഭാവത്തിൽ വാഹിദിന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് സംഗീതയുടെ കൈ വിട്ടിട്ട് വാഹിദിന്റെ അടുത്തേക്ക് നീങ്ങി നിന്നു.
"അവൾ കൊല്ലുന്നെങ്കിൽ കൊല്ല് എന്ന് പറഞ്ഞതിൽ എന്തോ ഒരു വശപ്പെശകുണ്ടല്ലോ അനിയാ. കാര്യങ്ങൾ അത്ര കൺസേൺ ആണെന്ന് തോന്നുന്നില്ല ല്ലോ." വാഹിദ് തന്റെ മുഖത്തേക്ക് പൈശാചിക ഭാവത്തോടെ നോക്കിക്കൊണ്ട് നിൽക്കുന്ന ടോമിയോട് എതിർപ്പിന്റെ
💬 Comments
View all comments