Chapter Title : കളിയാട്ടങ്ങൾ 3 [ലസ്റ്റർ]
വിളിച്ചു വരുത്തും. ആരാ എന്താ എന്നുപ്പോലും മനസ്സിലാവാത്തവന്മാർ ആവും വന്ന് പണി തരുന്നത്."
അവൾ വെപ്രാളത്തോടെ പറഞ്ഞു.
"ഉവ്വ.! നടന്നത് തന്നെ. അവനിനി നേരെ ചൊവ്വേ എഴുന്നേറ്റ് നടക്കാൻ ഈ അടുത്ത കാലത്തൊന്നും സാധിക്കുമെന്ന് കരുതണ്ട." വാഹിദ് തമാശ കേട്ടത് പോലെ മറുപടി പറഞ്ഞു. എന്നിട്ട് പോക്കറ്റിൽ നിന്ന് കീ എടുത്തു ബുള്ളറ്റിൽ കയറി, പിന്നാലെ സംഗീതയും. ബുള്ളറ്റ് റോഡിലേക്കിറങ്ങി പതുക്കെ മുന്നോട്ട് നീങ്ങി.
"നിങ്ങൾ ആരാ? അക്കൗണ്ടന്റോ ഗുണ്ടയോ? ഒറ്റ അടികൊണ്ട് അവനെ ആ പരുവത്തിൽ ആക്കിയോ?"
സംഗീത ആവിശ്വാസനീയതയോടെ കണ്ണ്തള്ളിക്കൊണ്ട് ചോദിച്ചു.
"താനൊക്കെ എങ്ങിനെയെങ്കിലും ജീവിതം തള്ളിനീക്കാൻ വേണ്ടിയല്ലല്ലോ ഈ അവസ്ഥയിൽ ജീവിക്കുന്നത്. അങ്ങിനെയാണെങ്കിൽ ആ ജോലിക്കൊരു മഹത്വമുണ്ട്. കൈനീട്ടാതെ സമ്പാദിക്കാൻ വേണ്ടി തന്റെ കൈയിലുള്ള ആയുധം ഉപയോഗിക്കുന്നതാണല്ലോ എന്ന് കരുതാം. താൻ ഒരു ഐ.ടി.പ്രൊഫഷണൽ ആയിട്ടും ഇങ്ങനെയൊരു അവസ്ഥയിൽ ആയിട്ടുണ്ടെങ്കിൽ അതിന് പിന്നിലൊരു ട്രാപ് എന്തായാലും കാണും. ഇതുപോലെ ഒരുപാട് പെൺകുട്ടികളുടെ സ്വപ്നവും ജീവിതവും അവൻ തകർത്തിട്ടുണ്ടാകും. അതിനുള്ള ചികിത്സ കൊടുത്തതാ."
വാഹിദ് ശ്രദ്ധയോടെ ബൈക്ക് പായിച്ചു കൊണ്ട് പറഞ്ഞു.
തനിക്ക് ഒട്ടും താത്പര്യം ഇല്ലാത്തിരുന്ന വ്യക്തി. അനാവശ്യമായി പുരുഷ പ്രതാപം അഭിനയിക്കുന്ന ഒരു മനുഷ്യൻ എന്ന് കരുതിയിരുന്നയാൾ. പുതുതായി ജോയിൻ ചെയ്തിട്ടും, സീനിയേഴ്സ്നോട് വലിയ അടുപ്പമോ താത്പര്യമോ കാണിക്കാതെ ഒഴിഞ്ഞുമാറി നടന്നിരുന്ന, ഓഫീസിലെ പ്രധാന വ്യക്തിയായ ടീം ഹെഡ് ന്റെ ഭാര്യ രമ്യ മാഡത്തോട് മാത്രം അടുപ്പം കാണിച്ചിരുന്ന ജാഡക്കാരൻ എന്ന് വിശ്വസിച്ചിരുന്ന മനുഷ്യൻ. അവനാണ് ദൈവപുത്രനെ പോലെ തന്റെ കരിപുരണ്ട ഇരുണ്ട ജീവിതത്തിലേക്ക് അനുവാദമില്ലാതെ കടന്ന് വന്നു ഇത്തിരി വെട്ടം
💬 Comments
View all comments